അഖണ്ഢ ഹൈന്ദവസംസ്കാരത്തിനു വേണ്ടി നിർമിക്കപ്പെട്ട മണ്ഢലയാണ് കംബോഡിയയിലെ ആങ്കർവാട്ട് ക്ഷേത്രം

രാജീവ് മൽഹോത്ര: അപ്പോൾ ഇനി മറ്റൊരു കാര്യം – വളരെ ആവേശകരമായ ഒരു സംഭാഷണം താങ്കളുമായി ഞാൻ നടത്തിയിരുന്നു. അതിൽ താങ്കൾ പറയുന്നുണ്ട്, വിഹഗവീക്ഷണത്തിൽ ക്ഷേത്രങ്ങൾ ഒരു മണ്ഢലം ആണെന്ന്. ഉദാ: കംബോഡിയയിലെ ആങ്കോർവാത് (Angkor-Wat).

സ്വാമി നിത്യാനന്ദ: സത്യത്തിൽ അവ മണ്ഢലം തന്നെയാണ്.

രാജീവ് മൽഹോത്ര: അതെ. ചിദംബരം ക്ഷേത്രവും മണ്ഢലം ആണ്. അപ്രകാരം, താങ്കൾ ഇപ്പോൾ നൽകിയ മണ്ഢലങ്ങൾ ചെറുതും വ്യക്തിപരവുമാണ്. ഇവയിൽ ശാസ്ത്രീയരീതിയിൽ വിലയിരുത്താവുന്ന ഒരുതരം ഊർജ്ജമുണ്ട്. അതിനെ എപ്രകാരം പ്രയോജനപ്പെടുത്തി, ആഗമങ്ങളിൽ പറഞ്ഞിട്ടുള്ള ഫലം ലഭ്യമാക്കാമെന്നു നാം പഠിക്കുകയാണ്. അതുകൊണ്ട് ക്ഷേത്രം എന്നു വിളിക്കപ്പെടുന്ന ബൃഹത്തായ മണ്ഢലത്തെ പറ്റി താങ്കൾ വിശദീകരിക്കാമോ. തിർച്ചയായും ആ മണ്ഡലം ഒരു വ്യക്തിക്കു മാത്രമല്ലല്ലോ, ഒരു സമൂഹത്തിനാകെ അല്ലേ.

സ്വാമി നിത്യാനന്ദ: നോക്കൂ, നമ്മുടെ ശരീരം തന്നെ ഒരു മണ്ഡലം ആണ്. പ്രഥ്വി, ജലം, അഗ്നി, വായു, ആകാശം (Space) എന്നീ പഞ്ചഭൂതങ്ങൾ നമ്മളിൽ സന്തുലിതാവസ്ഥയിൽ ആണെങ്കിൽ നാം ആരോഗ്യവാന്മാർ മാത്രമല്ല, സദാശിവന്റെ ശക്തിവൈഭവം പ്രസരിപ്പിക്കാനും ശേഷിയുള്ളവരായിരിക്കും. അതിനാൽ എല്ലാ മണ്ഢലങ്ങളും ആരംഭിക്കുന്നത് പിണ്ഢമാകുന്ന നമ്മുടെ ശരീരത്തോടു കൂടിയാണ്. നമ്മൾ അസന്തുലിതാവസ്ഥയിലാണെങ്കിൽ, സന്തുലിതാവസ്ഥക്കായി നമ്മിൽ ചെറുമണ്ഢലങ്ങൾ രൂപംകൊള്ളും. ഇത് സദാശിവത്വം ലഭിക്കുന്നതിനു സാധ്യത കൂട്ടും. ഒരു ശിഷ്യനിലെ ഊർജ്ജം സന്തുലിതമല്ലെന്നു ഗുരു കണ്ടെത്തിയാൽ, ഗുരു സ്വയം ഒരു മണ്ഢലം രൂപീകരിച്ച് അതിനെ ഊർജ്ജസമ്പുഷ്ടമാക്കും. മണ്ഢലത്തിലേക്കു പകരുന്ന ഊർജ്ജം – ഒരു പ്രത്യേക കാര്യം പറയട്ടെ… പ്രപഞ്ചോർജ്ജം ദ്രവ്യത്തിലേക്കു പകർന്ന് മറ്റൊരാൾക്കു നൽകുകയും, സ്വീകർത്താവിൽ അത് അനുരണങ്ങൾ ഉണ്ടാക്കി പ്രതീക്ഷിച്ച ഫലം സിദ്ധിക്കുകയും ചെയ്യുന്നത് ആഗമങ്ങൾക്കും ഹിന്ദുമതത്തിനും മാത്രം സ്വന്തമായുള്ള ശാസ്ത്രമാണ്. നാം ഇത് വിജയകരമായി പരീക്ഷിച്ച് സ്ഥാപിച്ചിട്ടുള്ളതാണ്. പ്ലാസിബോ എഫക്ട് ഒന്നുമില്ലാതെ, അറിയപ്പെടുന്ന ഫാർമസ്യൂട്ടിക്കൽ കമ്പനികളുടെ മരുന്നുകളുടെ വിജയശതമാനത്തിനും നിരക്കിനും മുകളിലായിരുന്നു ആഗമങ്ങളുടെ ഈ നേട്ടം. ഒന്നാമതായി മനസ്സിലാക്കേണ്ട കാര്യം, ഒരു വ്യക്തിക്ക് മാത്രമായി ഊർജ്ജം പകരുമ്പോൾ അതിനെ ഒരു മണ്ഢലം എന്നു വിളിക്കും. ചിലപ്പോൾ ഒരു നഗരത്തിനു മൊത്തമായി പുതുജീവൻ വേണ്ടിവരും. അപ്പോൾ നഗരത്തിനു വേണ്ടീ ഒരു മണ്ഢലം നിർമിക്കപ്പെടുന്നു. അതാണ് ക്ഷേത്രം.

രാജീവ് മൽഹോത്ര: അപ്പോൾ, ക്ഷേത്രങ്ങൾ എന്നത് ധാരാളം പേർക്കുള്ള ഒരു സിസ്റ്റം ആണ്?

സ്വാമി നിത്യാനന്ദ: അതെ. മാത്രമല്ല ചിലപ്പോൾ ഒരു സംസ്കാരത്തിനാകെ തന്നെ ഒരു മണ്ഢലം ആവശ്യമായി വരും. ആങ്കോർവാത് (Angkor-Wat) ക്ഷേത്രം ഇത്തരത്തിൽ ഒരു സംസ്കാരത്തിനാകെയുള്ള ഒരു മണ്ഢലം ആണ്.Categories: Malayalam Articles

Tags:

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this: