യോഗയുടെ ആധാരം സനാതന ധർമ്മമാണ്

രാജീവ് മൽഹോത്ര: അപ്പോൾ, ഇത് ഈ മേഖലയിൽ ഫാഷൻ ആയിക്കൊണ്ടിരിക്കുന്ന പാണ്ഢിത്യ പ്രകടനത്തെ നിഷേധിക്കുകയാണ്. ധാരാളം പേർ യോഗയുടെ ചരിത്രമൊക്കെ എഴുതിയിട്ടുണ്ട്. താങ്കൾക്കു അറിയാമല്ലോ – ഇത് അയ്യങ്കാറിന്റെ ഗുരുവിനു YMCA-യിൽ നിന്നു ലഭിച്ചതാണ്; അവർക്കു ലഭിച്ചത് പടിഞ്ഞാറൻ അത്‌ലറ്റിക്‌സിൽ നിന്നും; കൃസ്ത്യൻ യോഗക്കു തുടക്കമിട്ടത് ജീസസ് ക്രൈസ്റ്റാണ്, എന്നിങ്ങനെ. എന്നാൽ സത്യത്തിൽ, ഇത് സദാശിവനിൽ നിന്നു നേരിട്ടു വെളിപ്പെട്ടവയാണ്.

സ്വാമി നിത്യാനന്ദ: ആപ്തപ്രമാണത്തോടു കൂടി നേരിട്ടു സദാശിവനിൽ നിന്നും ലഭിച്ചവ തന്നെ.

രാജീവ് മൽഹോത്ര: അതെ.

സ്വാമി നിത്യാനന്ദ: ഒറിജിനൽ ആഗമങ്ങളും, അല്ലെങ്കിൽ ശാസ്ത്രപ്രമാണങ്ങൾ, കുറച്ചു ആസനങ്ങളും ഉപനിഷത്തിൽ തന്നെ വിവരിക്കപ്പെട്ടിട്ടുണ്ട്. അപ്രകാരം, വേദത്തിലായാലും ആഗമത്തിലായാലും, എവിടെയാണോ ഒറിജിനൽ ശ്ലോകങ്ങൾ ഉള്ളത് അത് ശാസ്ത്രപ്രമാണം ആണ്. ഇതിനുശേഷം മത്സേന്ദ്രനാഥ്, ഗൊരഖനാഥ്, ക്ഷേമരാജ, പതജ്ഞലി തുടങ്ങിയ മഹാന്മാരായ യോഗാ ഗുരുക്കന്മാരുടെ ശിക്ഷണവും അനുശാസനങ്ങളും, അവ ആപ്തപ്രമാണം ആണ്. അട്രുത്തതായി എന്റെ ആത്മപ്രമാണം – ഗുരുക്കന്മാരിൽനിന്ന് എങ്ങിനെയാണ് എനിക്കു അറിവുകൾ പകർന്നു കിട്ടിയത്, അവ പരിശീലിച്ചപ്പോൾ എനിക്കുണ്ടായ അനുഭവം., എന്നിവയെല്ലാം ആത്മപ്രമാണം ആണ്.

രാജീവ് മൽഹോത്ര: സ്വാമിജി ഇതിന്റെ അർത്ഥം, ഒരുവ്യക്തി ഐക്യരാഷ്ട്രസഭയിൽ പോയി യോഗയ്ക്കു ഹിന്ദുമതവുമായി ബന്ധമില്ലെന്നു പറയുമ്പോൾ, ഒരർത്ഥത്തിൽ അദ്ദേഹം ചെയ്യുന്നത്, ആഗമങ്ങളെ ഹിന്ദുമതത്തിൽനിന്നു വിടുവിക്കുകയും, ആഗമങ്ങൾ മിത്തും മറ്റുമാണെന്നു പറഞ്ഞ് അവയെ ഒഴിവാക്കുകയുമാണ്. യോഗയ്ക്കു ആഗമങ്ങളുമായി ബന്ധമില്ലെന്നും ഇതിനെ വ്യാഖ്യാനിക്കാം. അപ്രകാരം, അദ്ദേഹം യോഗയെ അതിന്റെ മൂലസംസ്കൃതിയിൽ നിന്നു പറിച്ചു മാറ്റുകയാണ്.

സ്വാമി നിത്യാനന്ദ: വളരെ ശരിയാണ്. യോഗയ്ക്കു ഹിന്ദുമതവുമായി ബന്ധമില്ലെന്നു ആർക്കും പറയാനാകില്ല. യോഗയുടെ ആധാരം ഹിന്ദുമതമാണ്. എന്നാൽ, യോഗയുടെ ഗുണഫലങ്ങൾ ലോകവുമായി പങ്കുവയ്ക്കാവുന്നതാണ്. ഞാനത് 100 ശതമാനവും അംഗീകരിക്കുന്നു. പക്ഷേ യോഗ എന്ന വടവൃക്ഷത്തിന്റെ ആധാരം വേദാഗമം എന്ന സനാതന ഹിന്ദുധർമ്മം തന്നെയാണ്.
Categories: Malayalam Articles

Tags:

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this: