രാജീവ് മൽഹോത്ര – സ്വാമി നിത്യാനന്ദ സംഭാഷണം (ഒന്നാം ഭാഗം)

രാജീവ് മൽഹോത്ര: നന്ദി സ്വാമിജി. ഈ സംഭാഷണത്തിൽ, നമുക്ക് ആദ്യം ആഗമങ്ങളെ കുറിച്ച് സംസാരിക്കാം. ഹിന്ദുമതത്തിന്റേയും താങ്കളുടെ ആത്മീയ ശിക്ഷണത്തിന്റേയും ഹൃദയം അതാണ്. ഈ ആശ്രമാന്തരീക്ഷത്തിലും ആഗമ സ്വാധീനം പ്രകടമാണ്. അതിനാൽ ആഗമങ്ങൾ എന്താണ്, അവ വേദങ്ങളുമായി എപ്രകാരം ബന്ധപ്പെട്ടിരിക്കുന്നു., എന്നീ കാര്യങ്ങൾ താങ്കൾ വിവരിക്കുന്നത് കേൾക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ജനങ്ങൾക്കു വേദങ്ങളെക്കുറിച്ചുള്ള അത്രയും അറിവ് ആഗമങ്ങളെ പറ്റി ഇല്ല. അതിനാൽ എന്തുകൊണ്ടാണ് ആഗമങ്ങൾക്കു വളരെ പ്രാധാന്യം ഉള്ളതെന്നും, സമകാലിക ഹിന്ദുമതത്തിന്റെ ഹൃദയമായി പോലും ആഗമങ്ങൾ പരിഗണിക്കപ്പെടാനുള്ള കാരണവും താങ്കൾ ദയവായി വിശദീകരിക്കുക.

സ്വാമി നിത്യാനന്ദ: ആദ്യമേ പറയട്ടെ. ഹൈന്ദവരുടെ ഏറ്റവും പ്രമുഖ അധികാരികഗ്രന്ഥം വേദങ്ങളാണ്. പരമാർത്ഥസത്യം വിശദീകരിക്കപ്പെട്ടിട്ടുള്ള ശുദ്ധമായ ശാസ്ത്രം വേദത്തിലുണ്ട്. ആഗമങ്ങളിൽ ആകട്ടെ, പ്രായോഗിക ശാസ്ത്രജ്ഞാനമാണ് പരിഗണനാവിഷയം. കാശി വിദ്വദ് സഭയും അഖാഡ പരിഷത്തും ഉൾപ്പെടെയുള്ള ഹൈന്ദവ സ്ഥാപനങ്ങൾ വേദങ്ങളേയും ആഗമങ്ങളേയും ശ്രുതിയായി പരിഗണിക്കുന്നു. വേദങ്ങൾ, ആഗമങ്ങൾ, വേദാംഗങ്ങൾ എന്നിവയ്ക്കു ശ്രുതി പദവി നൽകിയിട്ടുണ്ട്. ശ്രുതിയായി പരിഗണിക്കപ്പെടുന്ന എല്ലാത്തിനും അതിന്റേതായ നിലയും വിലയും ഉണ്ട്. ആഗമങ്ങൾ സദാശിവനാൽ നേരിട്ടു വെളിപ്പെട്ടവയാണ്. പ്രായോഗികവിധികൾ വിവരിച്ചിരിക്കുന്ന ലഘുപുസ്തകം പോലെയാണവ. എന്ത്, എങ്ങിനെ, എപ്പോൾ, എവിടെ., എന്നീ ചോദ്യങ്ങൾക്കു വ്യക്തമായ രീതിയിൽ, ശരിയായ ഉള്ളടക്കത്തോടെ ഉത്തരം നൽകപ്പെട്ടിരിക്കുന്നു. സ്നേഹവും സഹാനുഭൂതിയും ഉൾപ്പെടെയുള്ള മാനുഷികമൂല്യങ്ങൾക്കും ഇതിൽ വലിയ വില കൽപ്പിച്ചിട്ടുണ്ട്.

രാജീവ് മൽഹോത്ര: ഇവ വായനക്കാരുമായി എളുപ്പത്തിൽ സംവദിക്കുന്നവയാണോ?

സ്വാമി നിത്യാനന്ദ: തീർച്ചയായും, വളരെ വളരെ സംവദനക്ഷമമാണ്. നരകത്തേയും മറ്റും ചൂണ്ടിക്കാണിച്ചുള്ള ഭീഷണികൾ ഇവയിൽ ഇല്ല. തെറ്റായ കർമ്മങ്ങൾക്കു പ്രായശ്ചിത്തം ചെയ്യാനാണ് ആഗമങ്ങളിൽ നിർദ്ദേശമുള്ളത്; ശിക്ഷ വിധിക്കൽ ഇല്ല.

രാജീവ് മൽഹോത്ര: സ്വാമിജി, എല്ലാ ജാതികൾക്കും ഇത് അനുവദനീയമാണോ?

സ്വാമി നിത്യാനന്ദ: അതെ. ആഗമങ്ങൾ അക്കാര്യം വ്യക്തമായി പ്രതിപാദിച്ചിട്ടുണ്ട്. എല്ലാ ജാതികൾക്കും മാത്രമല്ല, എല്ലാ ജീവികൾക്കും കൂടി…

രാജീവ് മൽഹോത്ര: മൃഗങ്ങൾക്കും..?

സ്വാമി നിത്യാനന്ദ: തീർച്ചയായും. ആഗമങ്ങൾ അടിസ്ഥാനമാക്കിയുള്ള നിരവധി ക്ഷേത്രങ്ങൾ നിങ്ങൾക്കു കാണാം; അവിടെ വിവിധ ജീവികൾ സദാശിവനെ ആരാധിക്കുന്നു, മോക്ഷം നേടുന്നു. ഇപ്രകാരം, മനുഷ്യർക്കു മാത്രമല്ല, ആൺ-പെൺ വ്യത്യാസമില്ലാതെ എല്ലാ ജീവികൾക്കും മോക്ഷം സാധ്യമാണ്. ഞാൻ വായിച്ചു പഠിച്ചിട്ടുള്ള ഗ്രന്ഥങ്ങളിൽ ആഗമത്തിൽ മാത്രമാണ്, എല്ലാ ജീവികളേയും മോക്ഷമാർഗത്തിലേക്കു ഉപനയനം ചെയ്യണമെന്നു സദാശിവൻ അനുശാസിക്കുന്നത്. മോക്ഷമാർഗത്തിലേക്കു ഉപനയനം ചെയ്യണമെന്നു ആവശ്യപ്പെട്ടു ഏതെങ്കിലും ജീവികൾ ഒരു ഗുരുവിനെ സമീപിച്ചാൽ അദ്ദേഹത്തിനു അത് നിരസിക്കാനാകില്ല. ആഗമങ്ങളിൽ ആരും ആരേയും ഒഴിവാക്കുന്നില്ല.

രാജീവ് മൽഹോത്ര: സ്വാമിജി…… ശൈവർ, വൈഷ്ണവർ, ശാക്തേയർ, താന്ത്രികർ തുടങ്ങിയ എല്ലാ പരമ്പരകൾക്കും വേണ്ടിയുള്ളതാണോ ആഗമങ്ങൾ?

സ്വാമി നിത്യാനന്ദ: ശാക്ത ആഗമങ്ങൾ, വൈഷ്ണവ ആഗമങ്ങൾ, ശൈവ ആഗമങ്ങൾ., എന്നിങ്ങനെ വിവിധ ആഗമങ്ങളുണ്ട്. എന്നാൽ എല്ലാ ആഗമങ്ങളും, അവ സദാശിവനാൽ വെളിപ്പെട്ടവയാണെന്ന് നിസ്തർക്കം പ്രസ്താവിക്കുന്നു.

രാജീവ് മൽഹോത്ര: അപ്പോൾ സ്വാമിജി, ഈ ആഗമങ്ങൾ നൂറിൽ അധികമോ, ആയിരത്തിൽ അധികമോ ഉണ്ടാകുമല്ലോ. ആഗമങ്ങൾ ഏകദേശം എത്രയെണ്ണമുണ്ട്?

സ്വാമി നിത്യാനന്ദ: 117 എണ്ണമാണ് ലഭ്യമായിട്ടുള്ളത്.

രാജീവ് മൽഹോത്ര: ശരി.

സ്വാമി നിത്യാനന്ദ: ഇതുവരെ 117 എണ്ണമാണ് ലഭ്യമായിട്ടുള്ളത്. ഇവയെ കൂടാതെ ആയിരത്തിലധികം ഉപ-ആഗമങ്ങൾ ഉണ്ട്. ആഗമങ്ങളെ പോലെ വിസ്തൃതമാണ് ഉപ-ആഗമങ്ങൾ. പ്രായോഗികവിധികളെ പറ്റി വിവരിക്കുന്ന പുസ്തകം പോലെ. ഉദാഹരണമായി കാമിക ആഗമത്തെ എടുക്കാം. ഗണപതി, ശിവൻ, ദേവി എന്നീ മൂർത്തികളെ ആരാധിക്കുന്ന രീതികൾ അതിലുണ്ട്. കാമിക ആഗമത്തിൽ ഇക്കാര്യങ്ങൾ വിശദീകരിച്ച് സജ്ജീകരിച്ചിരിച്ചിട്ടുണ്ട് – ഒരു ക്ഷേത്രത്തിൽ ഏഴു ഗണപതി പ്രതിഷ്ഠകളുണ്ടെങ്കിൽ, ഏഴു പ്രതിഷ്ഠകൾക്കും ഗണപതി പൂജ നടത്തുന്നതാണ്.

രാജീവ് മൽഹോത്ര: അതെ.

സ്വാമി നിത്യാനന്ദ: ഒരു ഉപ-ആഗമം നിങ്ങൾ വായിച്ചാൽ, നിങ്ങൾക്കു പ്രായോഗിക വിധികളുമായി മുന്നോട്ടു പോകാവുന്നതാണ്. ഇപ്രകാരം ഉപ-ആഗമങ്ങളും ആഗമങ്ങൾക്കൊപ്പം നിലവിലുണ്ട്. ഇവയിലാകെയുള്ള ശ്ലോകങ്ങൾ 2 കോടിയിലേറെ വരും.

രാജീവ് മൽഹോത്ര: അൽഭുതം! രണ്ട് കോടി ശ്ലോകങ്ങൾ!

സ്വാമി നിത്യാനന്ദ: അതെ. രണ്ട് കോടി ശ്ലോകങ്ങൾ.

രാജീവ് മൽഹോത്ര: 20 മില്യൺ ശ്ലോകങ്ങൾ ഉണ്ടെന്നല്ലേ?

സ്വാമി നിത്യാനന്ദ: അതെ. 20 മില്യൺ ശ്ലോകങ്ങൾ.

രാജീവ് മൽഹോത്ര: അതിശയം! അപ്പോൾ ഇതാണ് ഏറ്റവും ബൃഹത്തായ ഹൈന്ദവഗ്രന്ഥ വിഭാഗം.

സ്വാമി നിത്യാനന്ദ: അതെ. അങ്ങിനെയാണ് പറയേണ്ടത്.

രാജീവ് മൽഹോത്ര: വേദങ്ങൾ, ഉപനിഷത്തുക്കൾ, ഇതിഹാസങ്ങൾ എന്നിവയേക്കാളും കൂടുതൽ ശ്ലോകങ്ങൾ ആഗമങ്ങളിലുണ്ടെന്ന്. അല്ലേ?

സ്വാമി നിത്യാനന്ദ: അല്ല, ഒരിക്കലുമല്ല. ശ്ലോകങ്ങളുടെ എണ്ണം നോക്കിയാൽ വേദങ്ങളാണ് ഏറ്റവും ബൃഹത്ത്. വേദങ്ങൾക്കു ആയിരക്കണക്കിനു ശാഖകളുണ്ട്. എന്നാൽ അവയെല്ലാം ലഭ്യമല്ല.

രാജീവ് മൽഹോത്ര: അവ നഷ്ടപ്പെട്ടു കഴിഞ്ഞു.

സ്വാമി നിത്യാനന്ദ: നമുക്ക് ലഭ്യമായിട്ടുള്ള ഗ്രന്ഥങ്ങളെ ആസ്പദമാക്കി നോക്കിയാൽ, നിശ്ചയമായും ഞാൻ ഉറപ്പിച്ചു പറയും – ആഗമങ്ങളാണ് ഏറ്റവും വലിയ ഹൈന്ദവഗ്രന്ഥ വിഭാഗം.Categories: Malayalam Articles

Tags: ,

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this: