രാജീവ് മൽഹോത്ര – സ്വാമി നിത്യാനന്ദ സംഭാഷണം (മൂന്നാം ഭാഗം)

രാജീവ് മൽഹോത്ര: ഇത് എന്നെ സയൻസിലേക്കു നയിക്കുന്നു.

സ്വാമി നിത്യാനന്ദ: ശരി.

രാജീവ് മൽഹോത്ര: എന്തെന്നാൽ നിരീക്ഷണം, പരീക്ഷണം, വിലയിരുത്തൽ., എന്നിവയെല്ലാം സയൻസുമായി ബന്ധപ്പെട്ടിരിക്കുന്നു. ഈ ചോദ്യോത്തര സംഭാഷണം പ്രമോട്ട് ചെയ്യുമ്പോൾ ഞാൻ ആഗമങ്ങളെ സയൻസ് എന്നു വിളിക്കും. അതിനു കാരണമുണ്ട്. സയൻസിനു പ്രധാനമായും രണ്ട് ഉപാധികൾ ആവശ്യമാണ്. അത് ഒരു സൈദ്ധാന്തിക ചട്ടക്കൂടിൽ അധിഷ്ഠിതമായിരിക്കണം. ഇക്കാര്യത്തിനു നമുക്ക് ശാസ്ത്രങ്ങൾ ഉണ്ട്. ‘കാരണങ്ങളിൽ’ (Causes) നിന്നു ‘ഫലം/കാര്യം’ (Effect) ഉണ്ടാകുന്നു എന്നാണ് സൈദ്ധാന്തികവശം പറയുന്നത്. ചില പ്രത്യേക കാരണങ്ങളിൽ നിന്നു, ചില പ്രത്യേക ഫലം/കാര്യം സിദ്ധിക്കുന്നു. സത്യത്തിൽ സയൻസ് എന്നത് കാര്യകാരണ സിദ്ധാന്തം ആണ്.

സ്വാമി നിത്യാനന്ദ: അതെ.

രാജീവ് മൽഹോത്ര: സയൻസ് അങ്ങിനെയാണ്. ആഗമങ്ങളും അതു തന്നെയാണ് പറയുന്നത്. ചില പ്രത്യേകരീതിയിൽ കർമ്മങ്ങൾ അനുഷ്ഠിച്ചാൽ, ചില പ്രത്യേക ഫലം സിദ്ധിക്കുമെന്നു ആഗമങ്ങൾ പറയുന്നു.

സ്വാമി നിത്യാനന്ദ: അതെ.

രാജീവ് മൽഹോത്ര: ഇത് വളരെ വ്യക്തമാണ്. സയൻസ് ആവശ്യപ്പെടുന്ന ഒന്നാമത്തെ ഉപാധി ഇവിടെ പൂർത്തീകരിക്കപ്പെടുന്നു. കാര്യകാരണ സിദ്ധാന്തം ഫലവത്താകുമോ എന്നു പരീക്ഷണത്തിലൂടെ പരിശോധിച്ച് തെളിയിക്കുകയാണ് സയൻസ് ആവശ്യപ്പെടുന്ന രണ്ടാമത്തെ ഉപാധി. ഹിന്ദുവാണെന്നു പറയുന്ന ഏതൊരു വ്യക്തിക്കും, പരീക്ഷിച്ച് തെളിയിക്കാവുന്നതെന്ന നിലയിൽ, ആഗമങ്ങളുടെ പ്രാധാന്യത്തെ നിരസിക്കാനാകില്ല. ആഗമങ്ങളെ നവീകരിച്ച് പുനരുജ്ജീവിപ്പിക്കുന്ന സ്വാമിജിയുടെ പ്രവർത്തനങ്ങളേയും ആർക്കും വിലകുറച്ചു കാണാനാകില്ല.

സ്വാമി നിത്യാനന്ദ: കൂടാതെ…

രാജീവ് മൽഹോത്ര: കൂടാതെ ആഗമങ്ങളെ പരീക്ഷണ വിധേയമാക്കുന്നതിനേയും.

സ്വാമി നിത്യാനന്ദ: ആഗമങ്ങൾ ഒരു പ്രത്യേകവിഭാഗം ഗ്രന്ഥങ്ങൾ അല്ലെന്നു തെളിയിക്കുന്ന മൂന്നു-നാല് റഫറൻസുകൾ ഞാൻ കണ്ടെത്തിയിട്ടുണ്ട്. വേദങ്ങളിൽ തന്നെ, ശിവസംഹിതയിൽ നിന്നാണ് മുഴുവൻ ആഗമവും ആരംഭിക്കുന്നത്.

രാജീവ് മൽഹോത്ര: അതെ.

സ്വാമി നിത്യാനന്ദ: അപ്പോൾ വേദങ്ങൾ, ആഗമങ്ങൾ എന്നീ രണ്ട് പ്രത്യേകവാക്കുകൾ പോലും നാം ഉപയോഗിക്കരുത്. ശരിയ്ക്കുമുള്ള വാക്ക് വേദാഗമങ്ങൾ ആണ്.

രാജീവ് മൽഹോത്ര: വേദാഗമ.

സ്വാമി നിത്യാനന്ദ: കാരണം ശിവസംഹിത വേദമായി അംഗീകരിക്കപ്പെട്ടിട്ടുണ്ട്. ആഗമങ്ങൾ ശിവസംഹിതയിൽ നിന്നാണ് ആരംഭിക്കുന്നത്.

രാജീവ് മൽഹോത്ര: അതെ. ശരിയാണ്.

സ്വാമി നിത്യാനന്ദ: അതിനാൽ നാം വേദാഗമങ്ങൾ എന്നേ പറയാവൂ.

രാജീവ് മൽഹോത്ര: വേദാഗമം… അപ്പോൾ, നിഗൂഢവും വിപുലവുമായ ആചാരങ്ങൾ, പൂജാവിധികൾ, ചിഹ്നങ്ങൾ., എന്നിവയെല്ലാം ആധുനിക സാങ്കേതികവിദ്യയെ പോലെ പരിഗണിക്കാൻ കഴിയും. ഒരു വയർലസ്സ് സിസ്റ്റം സ്ഥാപിക്കാൻ പോലും പ്രോട്ടോക്കോൾ ഉണ്ട്.

സ്വാമി നിത്യാനന്ദ: വളരെ ശരി.

രാജീവ് മൽഹോത്ര: അതിസങ്കീർണ്ണമായ സാങ്കേതികജ്ഞാനം ഒരു എൻ‌ജിനീയർക്കു ഉണ്ട്. അത് വേണ്ടതാണ്. എന്നാൽ എൻജിനീയറുടെ അറിവിന്റെ ഗുണഫലങ്ങൾ അനുഭവിക്കുന്നവർക്കു, ഉദാഹരണമായി കാർ ഉപയോഗം, അത്തരം സാങ്കേതിക ജ്ഞാനം വേണമെന്നില്ല. അതത്ര പ്രാധാന്യമുള്ള കാര്യമാണെന്നും അവർ കരുതില്ല. എന്നാൽ സത്യത്തിൽ അവയ്ക്കു വളരെ പ്രാധാന്യമുണ്ട്. ആഗമങ്ങൾ അത്തരം കാര്യമാണ് നിറവേറ്റുന്നത്.

സ്വാമി നിത്യാനന്ദ: ചിലപ്പോൾ, അത്തരം കാര്യങ്ങൾക്കു പ്രാധാന്യമില്ലെന്നു മാത്രമല്ല, കാർ നിർമിക്കുന്നവരെ പരിഹസിക്കാൻ വരെ അവർ തുനിയും.

രാജീവ് മൽഹോത്ര: ക്ഷേത്രങ്ങൾ ആഗമം നിർദ്ദേശിക്കുന്നവിധം രൂപകല്പന ചെയ്യണം, വിവാഹങ്ങൾ ആഗമവിധിപ്രകാരം നടത്തണം, മൂർത്തിപൂജ ആഗമപ്രകാരം ചെയ്യണം., എന്നെല്ലാം അഭിപ്രായപ്പെടുന്ന പുരോഹിതന്മാരെ പരിഹസിക്കുകയോ, ഇത്തരം കാര്യങ്ങൾ പ്രാധാന്യം ഇല്ലാത്തവയാണെന്നു പറയുകയോ ചെയ്യുന്നത്, ചില ടെക്നിഷ്യന്മാർ ‘നിങ്ങൾക്കറിയുമോ സാങ്കേതികവിദ്യയ്ക്കു പ്രാധാന്യമില്ല, എന്നാൽ കാർ ഓടിക്കാൻ എനിക്കു ഇഷ്ടമാണ്’ എന്നു പറയുന്നത് പോലെയാണ്. ശാസ്ത്രത്തെ അറിവിന്റെ ഉറവിടമായി കണക്കാക്കുന്ന ശാസ്ത്രപ്രമാണം ഉണ്ടെന്ന് ഇപ്പോൾ താങ്കൾ സൂചിപ്പിച്ചു. മഹദ്‌വ്യക്തിത്വങ്ങളുടെ വാക്കുകൾ ആപ്തപ്രമാണവും ആണ്. ശ്രീകൃഷ്ണനെ പോലുള്ള അവതാരങ്ങളുടേയും പതജ്ഞലിയെ പോലുള്ള ഋഷിമാരുടേയും അനുഭവങ്ങൾ എഴുതപ്പെട്ടിട്ടുണ്ട്. ഇവയെല്ലാം പഠിച്ചശേഷം, നിങ്ങൾ സ്വന്തം രീതിയിൽ മനനം ചെയ്ത്, അവ പരീക്ഷണത്തിലൂടെ അനുഭവിച്ചറിയണം. ഇതാണ് ആത്മപ്രമാണം. ഈ മൂന്ന് ഘട്ടങ്ങൾക്കുശേഷം മാത്രമേ ഒരുവ്യക്തിക്ക് ഇതെല്ലാം മറ്റുള്ളവരെ പഠിപ്പിക്കാൻ കഴിയൂ. അതിനെ സാക്ഷിപ്രമാണം എന്നു പറയുന്നു. ഇവയെല്ലാമാണ് താങ്കൾ വിശദീകരിച്ചത്. സുന്ദരമായിരിക്കുന്നു.

സ്വാമി നിത്യാനന്ദ: അടിസ്ഥാനപരമായി, വേദങ്ങളും ആഗമങ്ങളും ശാസ്ത്രപ്രമാണമായി പരിഗണിക്കപ്പെടുന്നു. അതിൽ തർക്കമില്ല. സനാതന ഹൈന്ദവധർമ്മത്തിന്റെ അനുയായികൾ വേദാഗമങ്ങളുടെ ഗരിമയും പ്രാമാണ്യവും അംഗീകരിക്കുന്നു എന്നത് അടിസ്ഥാനവസ്തുതയാണ്. വേദാഗമങ്ങളുടെ പ്രാമാണ്യം അംഗീകരിക്കുന്ന ആചാര്യന്മാരെ മാത്രമേ ആപ്തന്മാർ എന്നു വിളിക്കാവൂ. ഏതൊരാൾക്കോ എല്ലാവർക്കുമോ ആപ്തന്മാരാകാൻ കഴിയില്ല. അവരുടെ വാക്കുകൾ ആപ്തപ്രമാണമായി പരിഗണിക്കാനും കഴിയില്ല.Categories: Malayalam Articles

Tags:

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this: