രാജീവ് മൽഹോത്ര – സ്വാമി നിത്യാനന്ദ സംഭാഷണം (അഞ്ചാം ഭാഗം)

രാജീവ് മൽഹോത്ര: എന്തുകൊണ്ടാണ് ഇത്രയധികം ആചാരങ്ങൾ, എന്തുകൊണ്ടാണ് ഇത്രയും മുദ്രകൾ, എന്തൊക്കെയാണ് നടക്കുന്നത്., എന്നിങ്ങനെ സംശയങ്ങളോ എതിർപ്പുകളോ ഉന്നയിക്കുന്ന എല്ലാവരോടും ഇതാ എന്റെ വെല്ലുവിളി. നിങ്ങൾ ഒരു ഹിന്ദുവാണെങ്കിൽ… ഹിന്ദുമതത്തെ പിന്തുടരുന്നെങ്കിൽ, തത്ത്വത്തിൽ, ആഗമശാസ്ത്രത്തേയും നിങ്ങൾ അനുകൂലിക്കേണ്ടതുണ്ട്. അതുകൊണ്ട് എന്റെ വെല്ലുവിളി ഇതാണ്.., സ്വാമിജി ചെയ്യുന്ന എല്ലാ കർമ്മങ്ങളും, ആശ്രമത്തിൽ നടക്കുന്ന കാര്യങ്ങളും ശ്രദ്ധിക്കുക. അവയെ ശാസ്ത്രങ്ങളുമായി ചേർത്തുവച്ച് പരിശോധിക്കുക. അപ്പോൾ, ചില കാര്യങ്ങൾ ശരിയല്ലെന്നു നിങ്ങൾക്കു തോന്നിയാൽ മാത്രം, അവയെ ചോദ്യം ചെയ്യാനുള്ള അവകാശം നിങ്ങൾക്കുണ്ട്. അതല്ലെങ്കിൽ…

സ്വാമി നിത്യാനന്ദ: കൂടാതെ ഞങ്ങൾ വളരെ തുറന്ന മനസ്സുള്ളവരാണ്. നിങ്ങൾക്കു എന്റെ കാര്യത്തിൽ സംശയമുണ്ടെങ്കിൽ അവ ഉന്നയിക്കുക. ഞങ്ങൾ ശരിയായ മറുപടിയും റഫറൻസുകളും നൽകാം.

രാജീവ് മൽഹോത്ര: അതെ.

സ്വാമി നിത്യാനന്ദ: ശാസ്ത്ര-ആപ്ത പ്രമാണങ്ങളുടെ അധികാരികത തെളിയിച്ചുകാണിക്കാൻ ഞങ്ങൾ എപ്പോഴും തയ്യാറാണ്. എന്നാൽ നിങ്ങൾ ശാസ്ത്രപ്രമാണങ്ങളെ നിരസിക്കുന്നുവെങ്കിൽ, ഞങ്ങൾക്കു നിങ്ങളുമായി ഒരു ഇടപാടും ഉണ്ടാവുകയില്ല.

രാജീവ് മൽഹോത്ര: അപ്പോൾ നിങ്ങൾ ഒരു ഹിന്ദു അല്ല.

സ്വാമി നിത്യാനന്ദ: അതുമാത്രമല്ല. ഞങ്ങൾക്കു നിങ്ങളോടു ഒന്നും സംസാരിക്കാനില്ല. അതിനു താല്പര്യമില്ല.

രാജീവ് മൽഹോത്ര: അതെ.

സ്വാമി നിത്യാനന്ദ: നോക്കൂ, പഠിക്കാൻ താല്പര്യമുള്ള ധാരാളം വ്യക്തികളുണ്ട്. അവരുടെ ചോദ്യങ്ങൾക്കു മറുപടി നൽകാൻ ഞാനെപ്പോഴും തയ്യാറാണ്.

രാജീവ് മൽഹോത്ര: അതെ.

സ്വാമി നിത്യാനന്ദ: എന്നാൽ, ശാസ്ത്രത്തെ മുഴുവൻ നിരസിക്കുന്നവരോടു സംസാരിക്കാൻ ഞാൻ ഒരുക്കമല്ല.

രാജീവ് മൽഹോത്ര: ശരി.

സ്വാമി നിത്യാനന്ദ: അവരുമായി ഒരു ഇടപാടിനും ഞാനില്ല. അവർ ഉടനെ സ്ഥലംവിട്ട്, അവർക്കു ഇഷ്ടമുള്ളത് എന്താണെന്നുവച്ചാൽ ചെയ്യാം.

രാജീവ് മൽഹോത്ര: അതെ… അപ്പോൾ, എല്ലാ ആചാരങ്ങളുടേയും പ്രായോഗികവശം നമുക്ക് രണ്ടുരീതിയിൽ പരീക്ഷിച്ച് തെളിയിക്കാം. ഒന്ന്, നിർദ്ദേശിക്കപ്പെട്ട ഫലം അതു നൽകുന്നെങ്കിൽ. രണ്ട്, ശാസ്ത്രങ്ങളുമായുള്ള പൊരുത്തം. ഇവ രണ്ടും സാധ്യമായാൽ, ആചാരങ്ങളെ നിരസിക്കാനുള്ള യുക്തിപരമായ ശാസ്ത്രീയഅടിത്തറ നിങ്ങൾക്കില്ല. നിങ്ങൾ ധാർഷ്ട്യക്കാരനോ, ശത്രുതാമനോഭാവം ഉള്ളവനോ, വിഡ്ഢിത്തം വിളമ്പുന്ന മാദ്ധ്യമങ്ങളാൽ സ്വാധീനിക്കപ്പെട്ടവനോ അല്ലെങ്കിൽ.., നിങ്ങൾ വിവേകമുള്ള വ്യക്തിയാണെങ്കിൽ, നിങ്ങളുടെ തന്നെ അനുഭവസാക്ഷ്യത്തെ ഇക്കാര്യത്തിൽ നിങ്ങൾ ആശ്രയിക്കണം. ഇവിടെ വന്ന്, നിങ്ങൾ സ്വയം പരിശോധിച്ച് വിലയിരുത്തണം. എന്നോട് ‘അതെന്താണ്, ഇതെന്താണ്’ എന്നു ചോദിക്കുന്നവരോടു ഞാൻ പറയാറുള്ളത് ഇതാണ്. നിങ്ങൾ സ്വയം ഇവിടം സന്ദർശിച്ച്, വിലയിരുത്താതിരിക്കുന്നത് അയുക്തവും അശാസ്ത്രീയവുമായ സമീപനമാണെന്നു ഞാൻ അവരോടു പറയും. അതുകൊണ്ട് നിങ്ങൾ ഇവിടെ വന്ന്, കാര്യങ്ങൾ നേരിൽ കണ്ട് മനസ്സിൽ തീരുമാനമെടുക്കണം. ഇത് വളരെ പ്രധാനപ്പെട്ട കാര്യമാണ്.

സ്വാമി നിത്യാനന്ദ: നോക്കൂ, നിങ്ങൾ ഇപ്പോൾ ധരിച്ചിരിക്കുന്ന രുദ്രാക്ഷമാല, ഞങ്ങൾ നൽകുന്ന പൂജിച്ച ചരട്, ഞങ്ങൾ ചൊല്ലുന്ന മന്ത്രങ്ങൾ, വ്യക്തികൾ ചെയ്യുന്ന യോഗ., എന്നിവയ്ക്കെല്ലാം ശരിയായ ശാസ്ത്രപ്രമാണവും, അതിനെ പിന്തുണയ്ക്കുന്ന ആപ്തപ്രമാണവും ഇല്ലെങ്കിൽ, ഞാനവ പഠിപ്പിക്കില്ല. ആരുമായും പങ്കുവയ്ക്കുകയുമില്ല. ഏതെങ്കിലും ആചാരങ്ങളിൽ ന്യൂനത കണ്ടാൽ ഞാനവ പിന്നത്തേയ്ക്കു മാറ്റിവയ്ക്കും. ഞാനവരോടു പറയും, “ശരി തന്നെ, ഞാൻ നിരസിക്കുന്നില്ല. പക്ഷേ ഞാനിത് ഇപ്പോൾ പഠിപ്പിക്കാൻ പോകുന്നില്ല”.

രാജീവ് മൽഹോത്ര: അതെ.

സ്വാമി നിത്യാനന്ദ: നമുക്കിത് അടുത്ത പടിയായി, സാവധാനം ചെയ്യാം

രാജീവ് മൽഹോത്ര: അതെ. അത് വളരെ വ്യക്തമാണ്.

സ്വാമി നിത്യാനന്ദ: ആത്മീയതയുമായി ബന്ധപ്പെട്ട വസ്തുക്കൾക്കു പോലും, ഞങ്ങൾ ഉപയോഗിക്കുന്ന ചരടിന്റെ നിറം ഉൾപ്പെടെ, ശാസ്ത്രപ്രമാണത്തിന്റെ ഒറിജിനൽ റഫറൻസ് ഉണ്ട്. ഏതാനും ദിവസം മുമ്പ് പോലും, അഞ്ച് ഫയലുകളുടെ ഒരു കൂട്ടം ഞാൻ കാണിച്ചതേയുള്ളൂ. അതിൽ ആചാരങ്ങളുടെ പടിപടിയായുള്ള വ്യക്തമായ വിവരണവും, ഞങ്ങളുടെ ക്രിയ, ദർശനം, അനുഷ്ഠാനം എന്നിവയുടെ ഒറിജിനൽ റഫറൻസും കൊടുത്തിട്ടുണ്ട്; എല്ലായിടത്തും ശാസ്ത്ര-ആപ്ത പ്രമാണങ്ങൾക്കാണ് പരമപ്രാധാന്യം നൽകിയിട്ടുള്ളത്.

രാജീവ് മൽഹോത്ര: വളരെ നല്ലത്. അപ്പോൾ അവയെല്ലാം, ആഗമതത്ത്വങ്ങളെ അടിസ്ഥാനമാക്കുന്നതിനാൽ അധികാരികമാണ്. കാര്യങ്ങൾ വളരെ വ്യക്തം.Categories: Malayalam Articles

Tags:

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this: