രാജീവ് മൽഹോത്ര – സ്വാമി നിത്യാനന്ദ സംഭാഷണം (ആറാം ഭാഗം)

രാജീവ് മൽഹോത്ര: സ്വാമിജി, നമ്മുടെ ഗ്രന്ഥങ്ങളും പുരാണങ്ങളും ആചാരങ്ങളും മിത്താണെന്ന നിലയിൽ ആരും തർജ്ജമ ചെയ്യരുത്. മിത്ത് എന്ന വാക്ക് വളരെ അപകടകരമാണ്. കാരണം അത് ഒട്ടും വസ്തുനിഷ്ഠമല്ല. എനിക്കിത് ഈ വിധത്തിൽ ചെയ്യാൻ കഴിയും. താങ്കൾ അത് മറ്റൊരു രീതിയിൽ ചെയ്യുന്നു. ഇതെല്ലാം എന്തായാലും മിത്താണ്. സത്യമെന്തെന്നു ആർക്കറിയാം. ഇത്തരം രീതികൾ നമ്മുടെ സംസ്കാരത്തെ താഴ്ത്തിക്കെട്ടുകയാണ് ചെയ്യുന്നത്.

സ്വാമി നിത്യാനന്ദ: അതു മാത്രമല്ല. ഇങ്ങിനെയാണ് നമുക്ക് തന്നെ, നമ്മുടെ സംസ്കാരത്തിലുള്ള വിശ്വാസം നഷ്ടമായത്.

രാജീവ് മൽഹോത്ര: മിത്തോളജിയായി തർജ്ജമ ചെയ്യപ്പെട്ടപ്പോൾ?

സ്വാമി നിത്യാനന്ദ: അതെ.

രാജീവ് മൽഹോത്ര: ഈ ഉത്തരാധുനിക കാലത്ത് ധാരാളം ഹിന്ദുക്കൾ അത്തരം ഭാഷാപ്രയോഗങ്ങൾ സ്വീകരിക്കുന്നുണ്ട്. അതിൽ പ്രശ്നമില്ലെന്നു അവർ കരുതുന്നു. നമുക്കിപ്പോൾ അങ്ങിനെ സംസാരിക്കാം എന്നേ ആദ്യം അവർ കരുതൂ. പക്ഷേ ഇത് കൂടുതൽ സർവ്വസാധാരണമായി, സ്ഥിതിഗതികൾ വഷളാവുകയാണ്. ജനങ്ങൾ അവരുടെ ധാരണകളെ സ്വയം മയപ്പെടുത്തി വികൃതമാക്കുകയാണ്. അതുകൊണ്ട് ഹിന്ദുക്കളിലെ വലിയൊരു വിഭാഗം, ഒരുപക്ഷേ 50-60 ശതമാനം, ഹിന്ദുമതത്തെ ശരിയ്ക്കു മനസ്സിലാക്കിയിട്ടില്ലെന്നു ഞാൻ കരുതുന്നു. ഇക്കാരണത്താൽ ഒരു യഥാർത്ഥ അധികാരിയിൽ നിന്ന് ആഗമങ്ങൾ പഠിച്ച് മനസ്സിലാക്കേണ്ടത്, ഉറച്ച ഹിന്ദുവാകുന്നതിനു വളരെ അവശ്യമാണ്. ഹിന്ദുക്കൾ……

സ്വാമി നിത്യാനന്ദ: ഹൈന്ദവചര്യകൾ അനുഷ്ഠിക്കുന്നവരാകണം.

രാജീവ് മൽഹോത്ര: അതെ.

സ്വാമി നിത്യാനന്ദ: ഹിന്ദുമതത്തിന്റെ ഫലങ്ങളും മേന്മകളും കാണണമെങ്കിൽ, അവർ വേദാഗമങ്ങളിലേക്കു തിരിച്ചുപോകണമെന്നു ഞാൻ തറപ്പിച്ച് പറയുന്നു.

രാജീവ് മൽഹോത്ര: അതെ. ഹിന്ദുക്കൾ ആദ്യം ഹിന്ദുമതത്തിലേക്കു പരിവർത്തനം ചെയ്യേണ്ടതുണ്ട്. എന്നിട്ടു മതി മറ്റുള്ളവരെ പരിവർത്തനം ചെയ്യിക്കാൻ പോകുന്നത്.


രാജീവ് മൽഹോത്ര: അപ്പോൾ സ്വാമിജി, ക്ഷേത്രങ്ങളിലും ആഗമങ്ങൾക്കു പ്രാധാന്യമുണ്ടല്ലേ? ക്ഷേത്രത്തിന്റെ സ്ഥാനം, നിർമിതി, ദിശ., തുടങ്ങിയവയിൽ.

സ്വാമി നിത്യാനന്ദ: അതെ. ആചാരങ്ങൾ, നമ്മുടെ ഗൃഹങ്ങൾ, നഗരം, ഗ്രാമം, കൊട്ടാരം., എന്നിവയുടെ നിർമിതി തുടങ്ങിയവയിൽ ആഗമത്തിനു പ്രാധാന്യമുണ്ട്. ഞങ്ങൾ എന്തിനു ആഗമം പിന്തുടരണമെന്നു ആളുകൾ എന്നോടു ചോദിക്കാറുണ്ട്. ഞാൻ പറയും, പിന്തുടർന്നു തുടങ്ങുമ്പോൾ നിങ്ങൾക്കു മനസ്സിലാകും എന്തിനു പിന്തുടരണം എന്ന്. ആഗമങ്ങളുടെ പുനരുജ്ജീവനത്തിനു അധികം കാലമെടുക്കില്ല.  

രാജീവ് മൽഹോത്ര: അതെ.

സ്വാമി നിത്യാനന്ദ: നോക്കൂ. ആഗമം മുഴുവൻ നവീന ആശയങ്ങൾ അടങ്ങുന്നവയാണ്. നിങ്ങൾ 200 വർഷം ഗവേഷണ-വികസനം നടത്തിയാലും അതിനവസാനം നിങ്ങൾ എത്തുക ആഗമങ്ങളിലുള്ള ആശയത്തിൽ ആയിരിക്കും. അതുകൊണ്ട്, ആഗമങ്ങൾ ഇപ്പോൾ ഉപയോഗിക്കാൻ തുടങ്ങിയാൽ, 200 വർഷത്തെ ഗവേഷണ-വികസനം നിങ്ങൾക്കു ഒഴിവാക്കാം. ഇത്രയും ഞാൻ പറയേണ്ടതുണ്ട്.

രാജീവ് മൽഹോത്ര: യോഗയ്ക്കും ആഗമങ്ങൾ ഉണ്ടെന്ന് സ്വാമിജി പറഞ്ഞുവല്ലോ.

സ്വാമി നിത്യാനന്ദ: ഉവ്വ്.

രാജീവ് മൽഹോത്ര: അപ്പോൾ, പതജ്ഞലിയുടെ യോഗസൂത്രത്തെ കൂടാതെ, അതിനെക്കുറിച്ച് ആഗമവും ഉണ്ട്?

സ്വാമി നിത്യാനന്ദ: സത്യത്തിൽ, ചുരുങ്ങിയത് മൂന്നിടത്തെങ്കിലും, യോഗയുടെ ഉറവിടമായി പതജ്ഞലി ആഗമങ്ങളെ പരാമർശിക്കുന്നുണ്ട്. മാത്രമല്ല, നിങ്ങൾ ഇന്നുകാണുന്ന യോഗസൂത്രം, ഏകദേശം കുറിപ്പുകളുടെ രൂപത്തിലാണ്. വിദ്യാർത്ഥികൾക്കു പരിചിതമായ നിരവധി യോഗ ആശയങ്ങൾ, അക്കാലത്തു നിലവിലുണ്ടെന്ന പോലെയാണ് പതജ്ഞലി സംസാരിക്കുന്നത്. കൂടുതൽ വിശദാംശങ്ങളിലേക്കു അദ്ദേഹം കടക്കുന്നില്ല. പതജ്ഞലിയുടെ വിവരണങ്ങളിൽ നിന്നു വ്യക്തമായി മനസ്സിലാക്കാവുന്ന കാര്യം, യോഗപദ്ധതി മുഴുവനായും അന്നേ നിലവിലുണ്ടായിരുന്നു എന്നാണ്. ആ യോഗപദ്ധതിയുടെ ഉറവിടം ആഗമങ്ങൾ ആണ്.

രാജീവ് മൽഹോത്ര: കൂടാതെ, പതജ്ഞലി ആസനങ്ങളുടെ വിശദാംശങ്ങൾ നൽകുന്നില്ല. പക്ഷേ ആഗമങ്ങൾ നൽകുന്നുണ്ട്.

സ്വാമി നിത്യാനന്ദ: നാം ഉപയോഗിക്കുന്ന എണ്ണൂറോളം ആസനങ്ങൾ ആഗമങ്ങൾ നൽകുന്നുണ്ട്. ഭാഗ്യവശാൽ, ആ കയ്യെഴുത്ത്പ്രതികളും, ഓലകളും നമുക്ക് ശേഖരിക്കാൻ കഴിഞ്ഞു. ഇപ്പോൾ, അവ ഇംഗ്ലീഷിലേക്കു തർജ്ജമയും ചെയ്തിട്ടുണ്ട്. അവ തയ്യാറായിക്കഴിഞ്ഞു. അടുത്തുതന്നെ അവ ഇന്റർനെറ്റിലേക്കു അപ്‌ലോഡ് ചെയ്യപ്പെടും. ഫ്രീയായി ഉപയോഗിക്കാവുന്നതാണ്.

രാജീവ് മൽഹോത്ര: കാണികളായവർ അറിയാൻ വേണ്ടി മാത്രം പറയുകയാണ്, അതിന്റെ സോഫ്റ്റ്‌കോപ്പി ഞാൻ കുറച്ചിട നേരം കണ്ടു… അങ്ങിനെ ആഗമങ്ങളിൽ നിന്നു നമുക്ക് 800 ആസനങ്ങൾ ലഭിക്കാൻ പോവുകയാണ്.

സ്വാമി നിത്യാനന്ദ: പ്രിന്റ് ആയും, ഓൺലൈനായും. രണ്ടു രീതിയിലും.

രാജീവ് മൽഹോത്ര: ഒറിജിനൽ തർജ്ജമ, എങ്ങിനെയാണ് ഇതെല്ലാം ചെയ്തത്.

സ്വാമി നിത്യാനന്ദ: ആദ്യം, ശാസ്ത്രപ്രമാണത്തിൽ നിന്നുള്ള ഒറിജിനൽ ശ്ലോകം എഴുതും. അതിൽ കൈകാലുകൾ ചലിപ്പിക്കേണ്ടതിനെപ്പറ്റി വിശദീകരിച്ചിട്ടുണ്ടാകും. ആ ശ്ലോകം ഇംഗ്ലീഷിലേക്കു തർജ്ജമ ചെയ്യും. പിന്നെ ആപ്തപ്രമാണം – പതജ്ഞലി, മത്സേന്ദ്രനാഥ്, ഗൊരഖനാഥ് തുടങ്ങിയ ആപ്തന്മാർ ആ ആസനത്തെപ്പറ്റി എഴുതി വിശദീകരിച്ചിട്ടുണ്ടെങ്കിൽ അത് തർജ്ജമ ചെയ്യും. അവർ കുറച്ചു കൂടുതൽ വിവരങ്ങൾ ചിലപ്പോൾ നൽകാറുണ്ട്. എപ്പോഴാണ് ഈ ആസനങ്ങൾ ചെയ്യേണ്ടത്, ഏതുവിധമാണ് ചെയ്യേണ്ടത്, എന്തുഫലമാണ് ലഭിക്കുക., തുടങ്ങിയ കാര്യങ്ങൾ അവർ കൂടുതലായി നൽകും. ഈ ആപ്തപ്രമാണത്തിനു ശേഷം, എന്റെ ഗുരുക്കന്മാരിൽ നിന്ന് ആസനങ്ങൾ എനിക്കു പകർന്നു കിട്ടിയതെങ്ങിനെ എന്നുള്ള ആത്മപ്രമാണം ഞാൻ നൽകും.

രാജീവ് മൽഹോത്ര: അപ്പോൾ, ഇത് ഈ മേഖലയിൽ ഫാഷൻ ആയിക്കൊണ്ടിരിക്കുന്ന പാണ്ഢിത്യ പ്രകടനത്തെ നിഷേധിക്കുകയാണ്. ധാരാളം പേർ യോഗയുടെ ചരിത്രമൊക്കെ എഴുതിയിട്ടുണ്ട്. താങ്കൾക്കു അറിയാമല്ലോ – ഇത് അയ്യങ്കാറിന്റെ ഗുരുവിനു YMCA-യിൽ നിന്നു ലഭിച്ചതാണ്; അവർക്കു ലഭിച്ചത് പടിഞ്ഞാറൻ അത്‌ലറ്റിക്‌സിൽ നിന്നും; കൃസ്ത്യൻ യോഗക്കു തുടക്കമിട്ടത് ജീസസ് ക്രൈസ്റ്റാണ്, എന്നിങ്ങനെ. എന്നാൽ യാഥാർത്ഥ്യത്തിൽ, ഇത് സദാശിവനിൽ നിന്നു നേരിട്ടു വെളിപ്പെട്ടവയാണ്.

സ്വാമി നിത്യാനന്ദ: ആപ്തപ്രമാണത്തോടു കൂടി നേരിട്ടു സദാശിവനിൽ നിന്നും ലഭിച്ചവ തന്നെ.

രാജീവ് മൽഹോത്ര: അതെ.Categories: Malayalam Articles

Tags:

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this: