രാജീവ് മൽഹോത്ര – സ്വാമി നിത്യാനന്ദ സംഭാഷണം (രണ്ടാം ഭാഗം)

രാജീവ് മൽഹോത്ര: സ്വാമിജി, ആദിശങ്കരൻ കാശ്മീരിൽ പോയി ആഗമങ്ങൾ പഠിച്ചുവെന്നു താങ്കൾ പറഞ്ഞിട്ടുണ്ട്.

സ്വാമി നിത്യാനന്ദ: അതെ. ആദിശങ്കരൻ കാശ്മീരിൽ പോയിട്ടുണ്ട്. അഭിനവഗുപ്തനാണ് ശങ്കരനെ ആഗമ സമ്പ്രദായത്തിലേക്കു ഉപനയനം ചെയ്യിച്ചത്. ഇതിനെപ്പറ്റിയുള്ള വിവരങ്ങൾ ലഭ്യമാണ്. അഭിനവഗുപ്തൻ ആദിശങ്കരനെ ശാക്ത സമ്പ്രദായത്തിലേക്കു ഉപനയനം ചെയ്യിച്ചതിനെപ്പറ്റി ചരിത്ര-ജീവചരിത്ര റഫറൻസുകൾ ധാരാളമുണ്ട്. അതല്ലെങ്കിൽ, എങ്ങിനെയാണ് ശാക്ത-ശ്രീവിദ്യ സമ്പ്രദായം മുഴുവൻ വേദാന്ത സമ്പ്രദായത്തിൽനിന്ന് പ്രത്യക്ഷപ്പെട്ടത്. നോക്കൂ, ആദിശങ്കരന്റെ വേദാന്തചിന്തയും, ശ്രീവിദ്യ-മഹാമേരു-ദേവി ആരാധനയും എല്ലാം പെട്ടെന്നു ഉയിർകൊള്ളുകയാണ്. ഒരുകാര്യം ഞാൻ പ്രസ്താവിച്ചേ തീരൂ. ആദിശങ്കരൻ എല്ലാ പാരമ്പര്യങ്ങളേയും തമ്മിൽ ബന്ധിപ്പിച്ച്, സനാതന ഹൈന്ദവധർമ്മത്തിന്റെ അന്തഃസത്ത നിർമിച്ച വ്യക്തിയാണ്.


രാജീവ് മൽഹോത്ര: ഇഹലോകപരമല്ലാതെ, വളരെ അമൂർത്തവും സൈദ്ധാന്തികവുമായ ഒരു അദ്വൈതവേദാന്ത ഉപവിഭാഗം……

സ്വാമി നിത്യാനന്ദ: ഞാൻ അവരെ നിയോ-വേദാന്തികൾ എന്നു വിളിക്കും.

രാജീവ് മൽഹോത്ര: അവരല്ല – ശരിയായ ചിത്രം സത്യത്തിൽ അതല്ല. അത്, ലൗകികതയോടു വിമുഖതയുള്ള, അതിന്റെ വൈരാഗ്യഭാവം മാത്രം. എന്നാൽ പൂജാവിധികൾ ഉൾപ്പെടെയുള്ള എല്ലാ ആചാരങ്ങൾക്കും വളരെ പ്രാധാന്യമുണ്ട്. വേദാന്തികൾ ഉൾപ്പെടെയുള്ളവർ അത് അംഗീകരിക്കണം. പൂജകളും മറ്റും താഴ്ന്നനിലയിലുള്ളവർ ചെയ്യുന്നതാണെന്നും, തങ്ങൾ അതിനും മുകളിലുള്ള ഉയർന്ന നില കൈവരിച്ചവരാണെന്നും വേദാന്തികൾ കരുതരുത്. ധാരാളം വേദാന്തികൾ അവർ വളരെ ഗരിമയുള്ള ബുദ്ധിജീവികളാണെന്നു പറയാറുണ്ട്. വിദ്യാഭ്യാസമില്ലാത്ത, ബുദ്ധിവൈഭവം കുറഞ്ഞവരാണ് പൂജകളും മറ്റും ചെയ്യേണ്ടവർ. ഈവിധം, ധാർഷ്ട്യം എന്നുപറയാവുന്ന, ഗൂഢമായി ചിരിക്കുന്ന മനോഭാവം അവർക്കിടയിൽ ഉണ്ട്. ‘നാം ആരാണ്’ എന്നതിന്റെ ഹൃദയം എന്തുകൊണ്ട് ആചാരങ്ങളാകുന്നു, എന്നതിനെപ്പറ്റി അഭിപ്രായപ്പെടാൻ താങ്കൾ ഇഷ്ടപ്പെടുന്നുവോ?

സ്വാമി നിത്യാനന്ദ: രമണ മഹർഷി, രാമകൃഷ്ണ പരമഹംസർ തുടങ്ങിയ മഹാഗുരുക്കന്മാർ ഇതിനു മറുപടി പറഞ്ഞിട്ടുണ്ട്. ഒരിക്കൽ ഒരു വ്യക്തി രമണ മഹർഷിയെ സന്ദർശിച്ച് ചോദിച്ചു, ‘മൂർത്തികളുടെ രൂപത്തിൽ നാം എന്തുകൊണ്ട് ദൈവങ്ങളെ ആരാധിക്കണം?’ രമണ മഹർഷി വ്യക്തമായി മറുപടി പറഞ്ഞു, ‘നിങ്ങൾ ഒരു ശരീരത്തിനു ഉള്ളിലാണെന്നു എത്രത്തോളം കാലം കരുതുന്നുവോ, അത്രയും കാലം നിങ്ങൾക്കു ഒരു രൂപമുണ്ടായിരിക്കും. അപ്പോൾ മൂർത്തഭാവമുള്ള ദൈവവുമായേ നിങ്ങൾക്കു ബന്ധപ്പെടാനാകൂ’.

രാജീവ് മൽഹോത്ര: വളരെ പ്രാധാന്യമുള്ള വസ്തുത.

സ്വാമി നിത്യാനന്ദ: ഈ വിധത്തിൽ അല്ലെങ്കിൽ, മറ്റെല്ലാ വസ്തുക്കളേയും നിങ്ങൾക്കു ഒരു നേരംപോക്ക് എന്നപോലെ ഉപയോഗിക്കാം. നോക്കൂ, താങ്കൾ രൂപപ്പെടുന്നത്, ദൈവത്തെക്കുറിച്ചുള്ള താങ്കളുടെ അനുഭവങ്ങൾ രൂപപ്പെടുന്ന അതേപോലെയാണ്.

രാജീവ് മൽഹോത്ര: വളരെ നന്ന്.

സ്വാമി നിത്യാനന്ദ: ഈ അഭിമുഖത്തിനു ശേഷം നാം പോയി ഉച്ചഭക്ഷണം കഴിക്കും. അങ്ങിനെ വരുമ്പോൾ, നാം ഒരു ശരീരമാണെന്ന് നമുക്ക് ബോധ്യമുള്ളിടത്തോളം കാലം, നാം ആരാധനയും ചെയ്യണം.

രാജീവ് മൽഹോത്ര: അതെ. അതെ.

സ്വാമി നിത്യാനന്ദ: നാം എവിടെയാണെന്നതിൽ നിന്നു അടിസ്ഥാനസത്യം അതിന്റെ യാത്ര ആരംഭിക്കുന്നു. നമുക്കു എവിടെ എത്തിച്ചേരണം എന്നിടത്ത് ആ യാത്ര അവസാനിക്കുകയും ചെയ്യുന്നു. എന്തുകൊണ്ടെന്നാൽ, നമുക്കറിയാം നമ്മുടെ ലക്ഷ്യസ്ഥാനം. അതൊരു ദ്രമകല്പനയോ കബളിപ്പിക്കലോ അല്ല.



Categories: Malayalam Articles

Tags:

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this: