വൈദികസംസ്കാരത്തിന്റെ സചേതനഭാവത്തെ കുറിച്ചുള്ള സ്വാമി നിത്യാനന്ദയുടെ കാഴ്ചപ്പാട്

രാജീവ് മൽഹോത്ര: സ്വാമിജി, മറ്റൊരു മഹത്തായ സംരംഭം, താങ്കളുടെ ആശ്രമം ഏകദേശം ഒരു തീം പാർക്ക് പോലെയാണ് – മൂർത്തികൾ, ലിംഗം, നക്ഷത്രങ്ങൾ, ഗ്രഹങ്ങൾ, ഇവയെല്ലാം ഇവിടെ പ്രതിനിധീകരിച്ച് വിശദമാക്കപ്പെട്ടിട്ടുണ്ട്. വളരെ അപൂർവ്വങ്ങളായ വസ്തുക്കൾ കണ്ടെത്താൻ എല്ലാ ആഗമപൂജകളും നടത്തപ്പെടുന്നു. അപൂർവ്വങ്ങളായ ഔഷധച്ചെടികളും മറ്റും അന്വേഷിച്ച് താങ്കളുടെ അനുയായികൾ രാജ്യം മുഴുവൻ സഞ്ചരിക്കുന്നുണ്ടല്ലോ. ഇതെല്ലാം താങ്കൾ കൃത്യമായ ആസൂത്രണത്തോടെ നടത്തുകയാണ്. ഇത് പൂർത്തീകരിച്ച ശേഷമുള്ള താങ്കളുടെ വീക്ഷണവും പദ്ധതികളും എന്തായിരിക്കുമെന്ന് വിശദീകരിക്കാമോ?

സ്വാമി നിത്യാനന്ദ: അതെ. നോക്കൂ… അതീന്ദ്രിയമായ ഊർജ്ജതലത്തെ കുറിച്ചും, ഋഷി, മുനി, കിന്നരർ, കിമ്പുരുദർ, ഗന്ധർവ്വൻ, ഗാന്ധാരം, യക്ഷൻ, ദേവൻ, ഗാനൻ., തുടങ്ങിയ വിവിധ തലങ്ങളിലെ ദിവ്യോർജ്ജത്തെ കുറിച്ചും സദാശിവൻ വിസ്തരിച്ച് വിശദീകരിച്ചിട്ടുണ്ട്. അവർ ചില പ്രത്യേക മേഖലയിൽ പ്രവർത്തിച്ച് പ്രാവീണ്യം നേടിയത് എങ്ങിനെയെന്നത്, ഉദാഹരണമായി ഗന്ധർവ്വന്മാർ സംഗീതത്തിലും, ഗാനന്മാർ ചികിൽസയിലും, സിദ്ധന്മാർ ജ്ഞാന രസാസ്വാദ എന്നറിയപ്പെടുന്ന ആത്മീയ രസതന്ത്രത്തിലും., പ്രാവീണ്യമുള്ളവരാണ്. അവരെക്കുറിച്ചെല്ലാം പ്രതിപാദിക്കുക വഴി സദാശിവൻ അവരുടെ പ്രവർത്തനരീതികളേയും പ്രതിപാദിക്കുകയായിരുന്നു. അതിനാൽ, സദാശിവൻ വിവരിച്ച പോലെയുള്ള എല്ലാ സസ്യങ്ങളും, ഔഷധച്ചെടികളും, അവയുടെ മൂർത്തികളും ഈ കാമ്പസിലേക്കു ഞാൻ കൊണ്ടുവരികയാണ്. സദാശിവൻ വിവരിച്ച പോലെ, അവയുടെ വിന്യാസം ക്രമീകരിക്കേണ്ടതുണ്ട്. തോന്നിയ പോലെ മനനം ചെയ്തു നിങ്ങൾക്കു അവയോടു സംവദിക്കാനാകില്ല. അവ നിർദ്ദേശിക്കപ്പെട്ടത് എങ്ങിനെയെന്നു നിങ്ങൾക്കു ഓർമയുണ്ടെങ്കിൽ, ഞാനതിനോടു ശക്തമായി യോജിക്കുന്നു. എന്റെ വിശ്വാസത്തിനു അനുഭവത്തിന്റെ പിൻബലമുണ്ട്. ആഗമങ്ങളിൽ വിശദീകരിക്കപ്പെട്ട വിധം നിങ്ങൾ എപ്പോഴെല്ലാം അവ ഓർക്കുന്നുവോ, അപ്പോൾ അവ നമ്മളോടു സംവദിക്കുക തന്നെ ചെയ്യും.

രാജീവ് മൽഹോത്ര: അതായത്, ഇവയെല്ലാം തെളിയിക്കാവുന്നതാണെന്ന്?

സ്വാമി നിത്യാനന്ദ: അതെ. അവ തെളിയിക്കാവുന്നതാണ്. സദാശിവനാൽ വെളിപ്പെട്ട ആയിരത്തോളം ദേവഗണങ്ങളെ ഞാനിവിടെ സ്ഥാപിക്കാൻ പോവുകയാണ്. അവയെല്ലാം ചിത്രരൂപത്തിലേക്കു ഇതിനകം പരിവർത്തിക്കപ്പെട്ടു കഴിഞ്ഞിട്ടുണ്ട്. ഇപ്പോൾ അവ മൂർത്തീഭാവത്തിലേക്കു മാറ്റപ്പെടുകയാണ്. അതിന്റെ ഒരുഭാഗം നിങ്ങൾ കണ്ടുകഴിഞ്ഞു – ആഗമങ്ങൾ ആരാധിച്ചിരുന്ന ശിവലിംഗത്തിന്റെ പ്രതിഷ്ഠയോടെ സ്ഥാപനപ്രക്രിയ തുടങ്ങിക്കഴിഞ്ഞു. ആഗമങ്ങളിലുള്ള പൂജകളും ചെയ്യുന്നുണ്ട്. മൂർത്തിയോടു ബന്ധപ്പെട്ട സസ്യങ്ങളും ഔഷധച്ചെടികളും മൂർത്തിക്കു ചുറ്റും നട്ടുവളർത്തും.

രാജീവ് മൽഹോത്ര: സ്വാമിജി, മ്യൂസിയം എന്ന ആശയം എത്രത്തോളം വ്യത്യസ്തമാണെന്നു ജനങ്ങളോടു വ്യക്തമാക്കാൻ ഞാൻ ആഗ്രഹിക്കുന്നു. മ്യൂസിയം എന്നത് ഒരു നിർജ്ജീവ സംസ്കാരമാണ്. പാശ്ചാത്യർ മറ്റു സംസ്കാരങ്ങളെ ആക്രമിച്ചു കീഴടക്കിയ ശേഷമാണ് മ്യൂസിയമെന്ന ആശയം ഉദിച്ചത്. പാശ്ചാത്യർക്കു അവരുടെ ലെൻസിലൂടെ ഈ സംസ്കാരങ്ങളിലുള്ള കലാരൂപങ്ങളെ മനസ്സിലാക്കാൻ കഴിഞ്ഞില്ല. തദ്ദേശീയ ജനതയുടെ വീക്ഷണം മനസ്സിലാക്കാൻ കഴിയാത്തവിധം ധാർഷ്ട്യക്കാരായിരുന്നു അവർ. അതിനാൽ, ഇത്തരം കലാവസ്തുക്കൾ ശേഖരിച്ച്, അവ പ്രദർശിപ്പിക്കാനൊരു ഇടം അവർക്കു ആവശ്യമായി വന്നു. അങ്ങിനെ മ്യൂസിയം, കീഴടക്കപ്പെട്ട സംസ്കാരങ്ങളുടെ പ്രദർശനസ്ഥലമായി മാറി… ഇത് പൗരാണിക ഈജിപ്തിന്റെ മ്യൂസിയം, അത് തദ്ദേശീയ അമേരിക്കക്കാരുടെ മ്യൂസിയം, അങ്ങിനെയങ്ങിനെ. ഇക്കാരണങ്ങളാൽ, നാം ഇവിടെ ഒരു മ്യൂസിയം ഉണ്ടാക്കുകയല്ല, പകരം…

സ്വാമി നിത്യാനന്ദ: നാം നമ്മുടെ സംസ്കാരത്തെ നവീകരിക്കുകയാണ്. അവയെ വീണ്ടും ജീവിതത്തിലേക്കു കൊണ്ടുവരികയാണ്.

രാജീവ് മൽഹോത്ര: അതെ. ഇതൊരു സചേതനമായ സമാജമാണ്. പൗരാണിക വൈദിക ജീവിതരീതിയോടു ചേർന്നു നിൽക്കുന്ന സമാജം. അതാണ് താങ്കളിവിടെ നിർമിക്കുന്നത്. ഇത് വളരെ അസാധാരണമാണ്.

സ്വാമി നിത്യാനന്ദ: ലോകത്തിലെ ഏറ്റവും പൗരാണികമായ, ഇപ്പോഴും സജീവമായ ഒരു സംസ്കാരത്തിന്റെ നേർക്കാഴ്ചയാണ് ഇവിടെയുള്ളത്.Categories: Malayalam Articles

Tags:

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this: