ഹൈന്ദവശാസ്ത്രങ്ങളെ തർജ്ജമ ചെയ്യാനുള്ള അധികാരികത എന്തുകൊണ്ട് ഷെൽഡൺ പൊള്ളോക്കിനും വെൻഡി ഡോണിഗറിനും ഇല്ല?

സ്വാമി നിത്യാനന്ദ: രാജീവ്, ഞങ്ങൾ 3 TB ഡാറ്റ ശേഖരിച്ചിട്ടുണ്ട്.

രാജീവ് മൽഹോത്ര: ആഗമങ്ങളെ പറ്റിയുള്ളതാണോ?

സ്വാമി നിത്യാനന്ദ: അതെ. 1TB ഡാറ്റാ ഇപ്പോൾ തന്നെ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. 2TB ഡാറ്റയുടെ സൂക്ഷ്മവിശകലനവും മറ്റും നടന്നുകൊണ്ടിരിക്കുന്നു. ഞങ്ങൾ അപ്‌ലോഡ് ചെയ്തവ തന്നെ, ഞങ്ങൾ മുഴുവനും തർജ്ജമ ചെയ്തവയല്ല. ചില സംഘടനകൾ കുറച്ചുഭാഗം തർജ്ജമ ചെയ്തിരുന്നു. ഞങ്ങൾ അവയുടെ തർജ്ജമ ആവർത്തിക്കുന്നില്ല. ധാരാളം ആഗമങ്ങൾ, 80 ശതമാനത്തോളം, ഇന്നുവരെ തർജ്ജമ ചെയ്തിട്ടില്ല. ഞങ്ങൾ ആ 80 ശതമാനത്തെ തിരഞ്ഞെടുത്ത്, അവയ്ക്കു മുൻഗണന നൽകുകയാണ്. കൃഷി, പാചകം, വസ്ത്രം, ആഭരണങ്ങൾ, നമ്മുടെ ജീവിതരീതിയുമായി ബന്ധപ്പെട്ട വിചാരധാരകൾ., ഇത്യാദി വിഷയങ്ങൾ ഞങ്ങൾ തർജ്ജമയ്ക്കു തിരഞ്ഞെടുത്തിട്ടുണ്ട്. അമ്പതോളം പേർ ഈ പ്രോജക്ടിൽ ജോലിചെയ്യുന്നു. കുറഞ്ഞത് 200 പേരുള്ള ഒരു ടീമായി ഞങ്ങളിതിനെ മാറ്റുകയാണിപ്പോൾ. ഒറിജിനൽ കൃതിയോടു സത്യസന്ധത പുലർത്തുന്ന കൂടുതൽ കൃതികൾ തർജ്ജമ നടത്തി ‘Hinduism Now’ എന്ന ഞങ്ങളുടെ വെബ്‌സൈറ്റിലേക്കു അപ്‌ലോഡ് ചെയ്യും. ഈ തർജ്ജമകൾ ആർക്കും സൗജന്യമായി ഡൗൺലോഡ് ചെയ്ത് പഠനം, ഗവേഷണം, പ്രചാരണം തുടങ്ങിയവയ്ക്കു ഉപയോഗിക്കാം.

രാജീവ് മൽഹോത്ര: മൂർത്തി ക്ലാസിക്കൽ ലൈബ്രറിക്കുള്ള മറുപടിയാകും ഇത്. ഹിന്ദുമതവുമായി ബന്ധവുമില്ലാത്ത, ഹൈന്ദവചര്യകൾ പരിശീലിക്കാത്ത, പൊള്ളോക്കിനെ പോലുള്ള പാശ്ചാത്യ പണ്ഢിതരെ വച്ച് അവർ അഞ്ഞൂറോളം കൃതികൾ തർജ്ജമ ചെയ്യുന്നുണ്ട്.

സ്വാമി നിത്യാനന്ദ: ഹിന്ദുമത അനുയായികളായിരിക്കണം തർജ്ജമ ചെയ്യേണ്ടതെന്നു ഞാൻ ദൃഢമായി കരുതുന്നു.

രാജീവ് മൽഹോത്ര: അതെ. മറ്റാരും ചെയ്യരുത്.

സ്വ്വാമി നിത്യാനന്ദ: ഹിന്ദുമതചര്യകൾ പാലിക്കുന്ന അക്കാദമിക് വ്യക്തികൾക്കു മാത്രമേ തർജ്ജമയ്ക്കും പ്രചാരണത്തിനുമുള്ള അധികാരികത്വം ഉള്ളൂ.

രാജീവ് മൽഹോത്ര: അതെ.

സ്വാമി നിത്യാനന്ദ: ഇത് ആശ്ചര്യകരമാണ് – ഇതുകൊണ്ട് നിരവധി ഗുണങ്ങളുമുണ്ട്. ഹൈന്ദവ സമ്പ്രദായങ്ങൾ പിന്തുടരുകയോ, അവയെ ബഹുമാനിക്കുകയോ ചെയ്യാത്ത പാശ്ചാത്യ ഇൻഡോളജിസ്റ്റുകളുമായുള്ള ആശയസംഘർഷമാണ് അതിലൊന്ന്.

സ്വാമി നിത്യാനന്ദ: രാജീവ്‌ജി ഞാൻ വ്യക്തമായി പറയട്ടെ, ഒരു ക്ഷേത്രത്തിൽ രാവിലേയും വൈകീട്ടും പൂജ നടത്തുന്ന, ആഗമങ്ങൾ നിദ്ദേശിക്കുന്ന ജീവിതരീതികൾ പാലിക്കുന്ന, ഞങ്ങളുടെ സംഘത്തിലുള്ള ഒരു പുരോഹിതൻ… അദ്ദേഹത്തിന്റെ തർജ്ജമ ഞാൻ അംഗീകരിക്കും.

രാജീവ് മൽഹോത്ര: അത് വളരെ നന്നായി. അപ്പോൾ വെൻഡി ഡോണിഗറെ പോലുള്ളവർ… അവരെ പരിചയമില്ലാത്ത താങ്കളെപ്പോലുള്ളവർക്കു വേണ്ടി ഞാൻ പറയുകയാണ്, അവർ നമ്മുടെ എല്ലാ സമ്പ്രദായങ്ങളേയും ലൈംഗികതാ ദുരുപയോഗത്തിന്റെ ലെൻസിലൂടെ നോക്കിക്കാണുകയാണ്; ഷെൽഡൺ പൊള്ളോക്ക് ആകട്ടെ അധികാരഘടന, അധികാര അസന്തുലിതാവസ്ഥ, അടിച്ചമർത്തൽ., തുടങ്ങിയ രീതിയിലൂടെ കാര്യങ്ങൾ വീക്ഷിക്കുന്നു. ഇവ ആത്മീയസാധുത ഉള്ളവയാണെന്നു അവർ കണക്കാക്കുന്നില്ല. നിയമാനുസൃതമായ ഈ ആത്മീയപാരമ്പര്യത്തെ നിരസിക്കുന്നതു കൊണ്ടാണ് ഇന്ത്യയിലെ ഇടതുപക്ഷത്തിനു അവർ സ്വീകാര്യരായത്. ഹിന്ദുമതത്തെ താറടിക്കാനുള്ള ഒരു ആയുധം ഇതുവഴി ലഭിച്ചതായി ഇടതുപക്ഷം കരുതുന്നു. അപ്പോൾ… ഈ പ്രോജക്ട് അവർക്കുള്ള നമ്മുടെ മറുപടിയാണ്, കാരണം നമ്മുടേതിനു അധികാരികത മാത്രമല്ല, അഖാഡപരിഷത്തിന്റെ പിന്തുണയും ഉണ്ട്.

സ്വാമി നിത്യാനന്ദ: അതെ. അഖാഡപരിഷത്തിന്റെ പിന്തുണ മുൻപേ തന്നെയുണ്ട്.

രാജീവ് മൽഹോത്ര: അങ്ങിനെയെങ്കിൽ, ഹിന്ദുവാകേണ്ടത് എങ്ങിനെയെന്നതിൽ ഒരു ഔദ്യോഗിക ഭാഷ്യമാകും. ഇത്തരത്തിലുള്ള കൃതികളുടെ പരമ്പര, ഒരിക്കൽ ഹിന്ദുവാകേണ്ടത് എങ്ങിനെയെന്നതിൽ…

സ്വാമി നിത്യാനന്ദ: ഒന്നുകൂടി വ്യക്തമാക്കട്ടെ, നമ്മുടെ ഗ്രന്ഥങ്ങൾ ഹിന്ദുമതത്തെ പിന്തുടരുന്നവർ മാത്രമേ തർജ്ജമ ചെയ്യാവൂ.

രാജീവ് മൽഹോത്ര: വളരെ നന്ന്.

സ്വാമി നിത്യാനന്ദ: കാരണം, ഉള്ളടക്കത്തെ പറ്റി വ്യക്തമായ, ആഴത്തിലുള്ള ധാരണ ഉറയ്ക്കുന്നത് പരിശീലനത്തിലൂടെ ആണ്.

രാജീവ് മൽഹോത്ര: അതെ.Categories: Malayalam Articles

Tags: ,

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this: