ആഗമങ്ങളും വേദങ്ങളിലുള്ള യജ്ഞ-യാഗ പരിപാടികളും തമ്മിലുള്ള വ്യത്യാസം/ബന്ധം എന്ത്?

രാജീവ് മൽഹോത്ര: സ്വാമിജി, ഈ സന്ദർഭത്തിലാണ് എനിക്കു വേദങ്ങളിലുള്ള യജ്ഞങ്ങളും, അതായത് യാഗപരിപാടികൾ, ആഗമങ്ങളും തമ്മിലുള്ള വ്യത്യാസം അല്ലെങ്കിൽ ബന്ധം അറിയേണ്ടത്. യജ്ഞം ഏതെങ്കിലും വിധത്തിലുള്ള ആഗമം ആണോ? അതോ ആഗമം യജ്ഞമോ?

സ്വാമി നിത്യാനന്ദ: വേദങ്ങളിൽ യജ്ഞങ്ങൾ ചെയ്യുന്നത് പ്രധാനമായും മൂർത്തികളൂമായി ബന്ധപ്പെട്ടാണ് – മൂർത്തികളെ സംപ്രീതരാക്കി അവരിൽനിന്നു വരങ്ങൾ നേടും. ആഗമങ്ങളിലാകട്ടെ മൂർത്തികളെ കൂടാതെ, ദേവൻ-ദേവതകളുമായും, സ്വതന്ത്രമായി നിലനിൽക്കുന്ന ആഗ്രഹ-ഇശ്ചകളുള്ള ദൈവവുമായും ബന്ധപ്പെട്ട് യജ്ഞം ചെയ്യാറുണ്ട്. മാത്രമല്ല, ആത്മീയ രാസത്വരകമായ പ്രക്രിയകളും യജ്ഞമായി കണക്കാക്കുന്നു. ഈ സവിശേഷ കാര്യങ്ങൾ ആഗമത്തിലുണ്ട്. ഉദാഹരണമായി, ആഗമപ്രകാരമുള്ള എല്ലാ ഹോമങ്ങളും ഗണപതി, സുബ്രമണ്യൻ, സദാശിവൻ, ദുർഗ, കാളി., തുടങ്ങിയ ദേവീദേവന്മാരുമായി ബന്ധപ്പെട്ടുള്ളവയായിരിക്കണം എന്നില്ല. ചില പ്രത്യേക പദാർത്ഥങ്ങൾ ഒരുമിച്ചെടുത്ത് ചൂടാക്കിയുള്ള ആത്മീയ രാസത്വരക പ്രക്രിയകളും ഉണ്ട്. ഇതിന്റെ ഫലമായി ന്യൂക്ലിയർ മിസൈലോ/സർക്യൂട്ടോ ഉല്പാദിപ്പിക്കുന്ന തരം ഊർജ്ജോല്പാദനം നടക്കും. അതുകൊണ്ട് ഇതുപോലുള്ള പദാർത്ഥങ്ങളേയും.., അസാധാരണമായ പദാർത്ഥങ്ങളേയും ആഗമങ്ങളിൽ യജ്ഞം എന്നു വിളിക്കാറുണ്ട്. ഇതാണ് ഒരു വ്യത്യാസം. മൂർത്തികളെ പ്രീതിപ്പെടുത്തി ബന്ധം വയ്ക്കുന്ന രീതി ഇവിടേയുമുണ്ട്. ഇങ്ങിനെയുള്ള മറ്റു പ്രവൃത്തികളേയും ആഗമങ്ങളിൽ യജ്ഞം എന്നു വിളിക്കാറുണ്ട്.

രാജീവ് മൽഹോത്ര: അപ്പോൾ, ഇവിടെ സംഘർഷങ്ങൾ ഒന്നും തന്നെയില്ലെന്ന്. ഒന്ന് മറ്റൊന്നിലേക്കുള്ള മാർഗ്ഗമാണല്ലേ.

സ്വാമി നിത്യാനന്ദ: അതെ. ഒന്ന് മറ്റൊന്നിലേക്കു നയിക്കുന്നു.

രാജീവ് മൽഹോത്ര: അവ രണ്ടും ഒരേ മേഖലയിലുള്ളവയാണ്.

സ്വാമി നിത്യാനന്ദ: അതെ.Categories: Malayalam Articles

Tags: ,

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this: