ആഗമശാസ്ത്രങ്ങളുടെ അഭാവമാണ് വിവിധ പേഗൻ സംസ്കാരങ്ങളുടെ തകർച്ചക്കു കാരണമായത്

രാജീവ് മൽഹോത്ര: സ്വാമിജി, ഇവിടെ ഒരു കാര്യം പറയാൻ ഞാൻ ആഗ്രഹിക്കുന്നു. കൃസ്തുമതം പ്രചരിക്കുന്നതിനു മുമ്പുള്ള യൂറോപ്പ്, ആഫ്രിക്ക, അമേരിക്ക എന്നിവിടങ്ങളിലെ ജനങ്ങൾ പേഗൻ മതക്കാരായിരുന്നു. കൃസ്തുമതം അവരെ കീഴടക്കുകയും, ആ പ്രവൃത്തിയെ ന്യായീകരിക്കാൻ പേഗൻമതത്തെ അപഹസിക്കുകയും ചെയ്തു. ഒരുരീതിയിൽ നോക്കിയാൽ, ഈ പേഗൻ ജനങ്ങൾ വേദത്തോടും ആഗമങ്ങളോടും സാദൃശ്യമുള്ള സമ്പ്രദായങ്ങൾ വച്ചുപുലർത്തുന്നവരായിരുന്നു. എന്നാൽ അവരുടെ സമ്പ്രദായങ്ങളെ കൃസ്തുമതം തുടച്ചുനീക്കി. പക്ഷേ, നമ്മുടെ സമ്പ്രദായത്തെ തൊടാനായില്ല. ഇതിനുള്ള ഒരു കാരണം, പേഗൻ ജനങ്ങൾക്കു ശാസ്ത്രം ഇല്ലാത്തതായിരുന്നു.

സ്വാമി നിത്യാനന്ദ: അതെ.

രാജീവ് മൽഹോത്ര: അവർക്കു ശാസ്ത്രം ഉണ്ടായിരുന്നില്ല. അവിടെയുള്ള ആരോ ചിലകാര്യങ്ങൾ കണ്ടുപിടിച്ചു. അത് ആ വ്യക്തിക്കു സാക്ഷാത്കരിക്കാനുമായി; അതോടെ അദ്ദേഹം അതു തുടർന്നു കൊണ്ടുപോയി.

സ്വാമി നിത്യാനന്ദ: പക്ഷേ ഞാൻ പറയുന്നു. അവരിലൊരാൾ ഇവിടെ വന്ന്, ഇവിടത്തെ ആശയങ്ങൾ പഠിച്ച് സ്വദേശത്തേക്കു കൊണ്ടുപോയതാണെന്ന്. മൂലകൃതികൾ അപ്പോഴും ഇന്ത്യയിൽ തന്നെ തുടർന്നു.

രാജീവ് മൽഹോത്ര: അതിനാൽ, ശാസ്ത്രങ്ങളുടെ കൈമാറ്റം സംഭവിച്ചില്ലെന്നാണോ?

സ്വാമി നിത്യാനന്ദ: അതെ. സംഭവിച്ചില്ല.

രാജീവ് മൽഹോത്ര: തന്മൂലം, ശാസ്ത്രങ്ങളുടെ പിൻബലമില്ലാത്ത പേഗൻ സംസ്കാരം, നവീകരണത്തിനു ശേഷിയില്ലാതെ വളരെ അപകടകരമായ അവസ്ഥയിലായിരുന്നു. എന്നാൽ, പുനരുജ്ജീവിപ്പിക്കാൻ കഴിവുള്ള വ്യക്തികൾ ഇന്ത്യയിൽ ഉണ്ടായിരുന്നു. ഹിന്ദുമതവും പേഗൻമതവും തമ്മിലുള്ള പ്രധാനവ്യത്യാസം അതാണ്.

സ്വാമി നിത്യാനന്ദ: ശാസ്ത്രങ്ങൾ സംരക്ഷിക്കാനായിരിക്കണം നമ്മുടെ പ്രയത്നങ്ങൾ.

രാജീവ് മൽഹോത്ര: ശാസ്ത്രങ്ങളാണ് ഹിന്ദുമതത്തിന്റെ അടിത്തറ.

സ്വാമി നിത്യാനന്ദ: അതും ഒറിജിനൽ രൂപത്തിലുള്ള ശാസ്ത്രം. ശാസ്ത്രങ്ങളെ തെറ്റായി തർജ്ജമ ചെയ്യാനോ, വ്യാഖ്യാനിക്കാനോ മറ്റുള്ളവരെ അനുവദിക്കരുത്. ശാസ്ത്രങ്ങൾ പ്രാക്ടീസ് ചെയ്യാത്തവർ തർജ്ജമയിലും പ്രചരണത്തിലും പങ്കാളികളാകരുത്. അവർ ശാസ്ത്രങ്ങളെ പ്രതിനിധീകരിക്കാനോ, അധികാരകത്വം കവർന്നെടുക്കാനോ പാടില്ല.

രാജീവ് മൽഹോത്ര: അതുവളരെ ശരിയാണ്. മാത്രമല്ല സ്വാമിജി, കൃസ്തുമതത്തിനു മുമ്പുള്ള ചില പേഗൻ സമൂഹങ്ങൾ ഇപ്പോഴും ശാസ്ത്രവിധികൾ പാലിക്കുന്നുണ്ട്. എന്നാൽ ശാസ്ത്രങ്ങൾ കൈവശമില്ലാത്തതിനാൽ എന്തിനാണ് ഈ ആചാരങ്ങൾ ചെയ്യുന്നതെന്നു അവർക്കറിയില്ല.

സ്വാമി നിത്യാനന്ദ: നാം അവരുമായി ബന്ധപ്പെട്ടു, അവരെ ഒറിജിനൽ ശാസ്ത്രങ്ങൾ പഠിപ്പിക്കണം.

രാജീവ് മൽഹോത്ര: ചിലർ ഇക്കാര്യങ്ങൾ അറിയാൻ ഞങ്ങളെ ബന്ധപ്പെട്ടിരുന്നു. അവർ ദേവതകളെ ആരാധിക്കുന്നവരാണ്, പക്ഷേ തത്ത്വജ്ഞാന കാര്യങ്ങളിൽ പ്രാവീണ്യം പോര. കാര്യങ്ങൾ ഇങ്ങിനെയായിരിക്കെ, നമുക്കൊരു വലിയ കൂട്ടായ്മ സാധ്യമാണ്. താങ്കൾക്കു അറിയാമല്ലോ, ഇസ്ലാം വിശ്വാസികൾ 2 ബില്യൺ, കൃസ്ത്യാനികൾ 1.5 ബില്യൺ, എന്നിങ്ങനെ എല്ലാ അബ്രഹാമിക് മതങ്ങളേയും കൂട്ടിയാൽ ഏകദേശം നാല് ബില്യൺ വരും. അതു ലോകജനസംഖ്യയുടെ ഏതാണ്ട് പകുതിയാണ്. ഇവരെക്കൂടാതെ ബാക്കിയും ധാരാളം ജനങ്ങളുണ്ട്. പേഗൻമതക്കാർ അവിടേയും ഇവിടേയും ചെറുഗ്രൂപ്പുകളായി കഴിയുന്നു. ഇവരെ ഏകോപിപ്പിക്കാൻ ഒരു തത്ത്വശാസ്ത്രം ഇപ്പോഴില്ല. വേദാഗമങ്ങൾക്കു ഈ കുറവ് നികത്താനാകും.

സ്വാമി നിത്യാനന്ദ: തീർച്ചയായും, വേദാഗമങ്ങൾക്കു അവരെ ഒരുമിപ്പിക്കാൻ കഴിയും.

രാജീവ് മൽഹോത്ര: ഈ വിധം നമുക്ക് പേഗൻ ജനങ്ങൾ കൂടെക്കൂട്ടാം. അവർ ഹിന്ദുക്കളും ആകും. ഇതൊരു ബൃഹത്തായ പ്രോജക്ടാണ്. പക്ഷേ ആദ്യം നമുക്ക് ഇന്ത്യയിലെ ഹിന്ദുക്കളെ ഹിന്ദുമതത്തിലേക്കു പരിവർത്തനം ചെയ്യേണ്ടതുണ്ട്. എന്നിട്ടേ ഇത്തരം കാര്യങ്ങളെപ്പറ്റി കൂടുതൽ ആലോചിക്കാവൂ.Categories: Malayalam Articles

Tags: ,

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this: