ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ നിയന്ത്രണം മൂലം ചരിത്രപ്രാധാന്യമുള്ള ക്ഷേത്രങ്ങളിൽ പൂജകൾ നടക്കാത്തത് ഭാരതീയ സംസ്കാരത്തോടുള്ള അവമതിപ്പാണ്

സ്വാമി നിത്യാനന്ദ: ആങ്കോർവാത് (Angkor-wat) ക്ഷേത്രം എല്ലാ സംസ്കാരത്തിനും വേണ്ടിയുണ്ടാക്കിയ മണ്ഢലം ആണ്.

രാജീവ് മൽഹോത്ര: അതു കൊള്ളാം!

സ്വാമി നിത്യാനന്ദ: ഇന്ത്യയിൽ തന്നെ, നിങ്ങൾ ഗൂഗിൾ ഭൂപടം നോക്കിയാൽ, പ്രമുഖമായ നിരവധി ക്ഷേത്രങ്ങൾ, പഞ്ചഭൂതസ്ഥലികൾ പോലെ ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നത് നിങ്ങൾക്കു കാണാം. അവ വ്യക്തമായ കോണിൽ, അനുശാസിക്കപ്പെട്ട മണ്ഢലയിലാണ് സ്ഥിതി ചെയ്യുന്നത്. ഗൂഗിൾ ഭൂപടം വഴി മാത്രമാണ് ഞങ്ങൾ ഇപ്പോഴിത് പഠിക്കുന്നത്. എന്നാൽ പൗരാണിക കാലത്ത് അവരെങ്ങിനെ ഇത് നിർമിച്ചെന്നു ആർക്കും അറിയില്ല.

രാജീവ് മൽഹോത്ര: ആർക്കിയോളജി ശാസ്ത്രശാഖ മുഴുവൻ അഴിച്ചുപണിയണമെന്നാണ് ഇതിന്റെ അർത്ഥം. കാരണം ഇന്ത്യൻ ആർക്കിയോളജിസ്റ്റുകളെ സ്വാധീനിച്ചിട്ടുള്ള പടിഞ്ഞാറൻ ആർക്കിയോളജി സമ്പ്രദായം, അടിസ്ഥാനപരമായി മതാത്മകകതയെ ഒഴിവാക്കുന്ന ഒന്നാണ്. അവർ ക്ഷേത്രനിർമിതിയെ വിശകലനം ചെയ്യുന്ന രീതി നോക്കിയാലോ.., ലോഹങ്ങൾ ഉപയോഗിച്ചുള്ള കൂട്ടുകളെ അവർ അഭിനന്ദിക്കും, കല്ലിലെ കൊത്തുപണികൾ നന്നായെന്നു പറയും. പക്ഷേ ഒരിക്കലും അവർക്കു അതിനു പിന്നിലുള്ള ആത്മീയലക്ഷ്യത്തെ അറിയില്ല.

സ്വാമി നിത്യാനന്ദ: ഞാൻ പറയുന്നു, ആത്മീയലക്ഷ്യം മനസ്സിലാക്കാതെ ആർക്കും ഇന്ത്യൻ സംസ്കാരത്തെ അറിയാനാകില്ല.

രാജീവ് മൽഹോത്ര: താങ്കൾക്കു അറിയാവുന്നതാണല്ലോ, ഇന്ത്യൻ മതേതര സർക്കാറിന്റെ ഭാഗമായ ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ നിയമാവലിയിൽ പറയുന്നത്, അവരുടെ നിയന്ത്രണത്തിലുള്ള ക്ഷേത്രങ്ങളിൽ പൂജകളും മറ്റും ചെയ്യാനാകില്ലെന്നാണ്. കാരണം അത് മതേതരത്വത്തിനു ഹാനികരമാണത്രെ. ഉദാഹരണമായി, മഹാബലിപുരത്ത് കൊത്തുപണികളുള്ള ബൃഹത്തായ നിർമിതികൾ ഉണ്ട്. അവയെല്ലാം സത്യത്തിൽ…

സ്വാമി നിത്യാനന്ദ: മണ്ഡലങ്ങൾ ആണ്.

രാജീവ് മൽഹോത്ര: പക്ഷേ ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ നിയന്ത്രണം മൂലം അവിടെ പൂജകൾ നടക്കുന്നില്ല. ഇതുപോലെ, പരിപാവനമായ വസ്തുക്കളുടെ സാന്നിധ്യവും മറ്റും സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്താൻ നാം എപ്പോഴും ശ്രദ്ധയുള്ളവരായിരിക്കണം. ഒന്നുകിൽ ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യക്ക് ആഗമങ്ങളെ പറ്റി ധാരണയുള്ള ഒരു ഉപവിഭാഗം ഉണ്ടായിരിക്കണം. അതല്ലെങ്കിൽ, ഇത്തരം ക്ഷേത്രങ്ങളുടെ നിയന്ത്രണം അഖാഡപരിഷത്തിനു കൈമാറ്റം ചെയ്യണം. അവർ അവിടെ പൂജകളും മറ്റും ചെയ്യട്ടെ. ഇത് വളരെ നല്ല കാര്യമാണെന്നു ഞാൻ കരുതുന്നു.Categories: Malayalam Articles

Tags: ,

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this: