വിദേശി ഇൻഡോളജിസ്റ്റുകളുടെ തെറ്റായ കാലനിർണയ രീതി

രാജീവ് മൽഹോത്ര: സ്വാമിജി, മറ്റൊരു കാര്യവും ഞാൻ വ്യക്തമാക്കാൻ ആഗ്രഹിക്കുന്നു. പാശ്ചാത്യരുടെ കാലനിർണ്ണയ രീതിയെ പറ്റി താങ്കൾ സംസാരിച്ചു കഴിഞ്ഞല്ലോ, അവർ കൃതിയെ നോക്കിക്കാണുന്നതും കൃതിയുടെ ഡേറ്റ് നിശ്ചയിക്കുന്നതും എല്ലാം. കൃതി ലിഖിതരൂപത്തിൽ രചിക്കപ്പെട്ട കാലത്തെ, കൃതിയുടെ ഉൽഭവതീയതിയായി കണക്കാന്നുന്നതാണ് അവരുടെ അടിസ്ഥാന പോരായ്മ. കൃതി ലിഖിതരൂപത്തിനു മുമ്പും നിലവിലിരുന്നതായി അവർ മനസ്സിലാക്കുന്നില്ല. സദാശിവനാൽ ചില കാര്യങ്ങൾ എഴുതപ്പെട്ടു. അതിനുശേഷം സദാശിവന്റെ അംശാവതാരങ്ങൾ അവയെ നവീകരിച്ചു. ഈ സാഹചര്യത്തിലും, ഒരുപക്ഷേ, ഒറിജിനൽ പാഠങ്ങൾ നമ്മുടെ കൈവശം ഉണ്ടായേക്കണമെന്നില്ല. എന്നാൽ നവീകരണം നടന്ന കാലമല്ല, കൃതി രചിക്കപ്പെട്ട തീയതി.

സ്വാമി നിത്യാനന്ദ: മറ്റൊന്നു കൂടി, നമ്മുടേത് ശ്രുതി-സ്മൃതി സമ്പ്രദായങ്ങളാണ്. നമ്മൾ അവ എഴുതി വച്ചിട്ടില്ല. അക്കാലത്ത് എഴുതിവയ്ക്കുന്ന പതിവുണ്ടായിരുന്നില്ല. എഴുതി രേഖപ്പെടുത്തുന്ന രീതി വളരെ വൈകിയാണ് തുടങ്ങിയത്. അതിനാൽ, നമ്മുടെ കൃതികളുടെ കാലം നിർണ്ണയിക്കുന്നത് – ഭാഗ്യവശാൽ, എല്ലാ കൃതികളും ജ്യോതിശാസ്ത്ര – ജ്യോതിഷശാസ്ത്ര വിവരങ്ങൾ പല കാരണങ്ങളാൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഉദാഹരണമായി രാമായണത്തിൽ, രാമന്റെ ജനനവും വനവാസത്തിനു പുറപ്പെട്ട ദിവസവും മറ്റും വിശദമായി രേഖപ്പെടുത്തിയിട്ടുണ്ട്. അത്തരം ജ്യോതി-ജ്യോതിഷശാസ്ത്ര വിവരങ്ങൾ ഉപയോഗിച്ച് നാം കാലനിർണ്ണയം നടത്തണം. അവ മാത്രമേ കാലനിർണ്ണയത്തിനു ഉപയോഗിക്കാവൂ. ആഗമങ്ങളിലും ഇത്തരം ജ്യോതി-ജ്യോതിഷശാസ്ത്ര വിവരങ്ങൾ പരാമർശിക്കപ്പെട്ടിട്ടുണ്ട്. നാം അവയും ഉപയോഗിക്കണം.

രാജീവ് മൽഹോത്ര: എന്നുവച്ചാൽ, ആകാശമാണ് ക്ലോക്ക്. അല്ലേ?

സ്വാമി നിത്യാനന്ദ: അതെ.

രാജീവ് മൽഹോത്ര: അതു തന്നെ. അവർ എപ്പോഴും ആകാശനിരീക്ഷണം നടത്താറുണ്ട്.

സ്വാമി നിത്യാനന്ദ: നോക്കൂ, ഒരുകാര്യം ശ്രദ്ധേയമാണ്. നമ്മുടെ ആചാര്യന്മാർ നൽകിയ ജ്യോതിശാസ്ത്ര വിവരങ്ങളുടെ സങ്കീർണ്ണത സൂചിപ്പിക്കുന്നത്, അവർ ആ പ്രത്യേക ദിവസം വാനനിരീക്ഷണം നടത്തിയിരുന്നു എന്നുതന്നെയാണ്. ഞാനിതിൽ 100% ഉറപ്പു പറയുന്നു.

രാജീവ് മൽഹോത്ര: അതൊരു നല്ല കാലനിർണ്ണയ രീതിയാണോ?

സ്വാമി നിത്യാനന്ദ: ജ്യോതിശാസ്ത്ര കാര്യങ്ങൾ ഒരിക്കലും പ്രവചിക്കാനാകില്ല. അവ ദൃശ്യമായാൽ മാത്രമേ വിവരിക്കാൻ പറ്റൂ. അതുകൊണ്ട് നാം ഇതിനെ മാനദണ്ഢമാക്കി, നമ്മുടെ പൗരാണിക കൃതികളുടെ കാലനിർണ്ണയം നടത്തണം.  Categories: Malayalam Articles

Tags:

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this: