വൈഷ്ണവകൃതിയായ രാമായണത്തിൽ ശിവഅവതാരമായ ഹനുമാന്റെ സാന്നിധ്യം യുക്തിവിരുദ്ധമല്ല

രാജീവ് മൽഹോത്ര: സ്വാമിജി, രാമായണത്തിൽ ഹനുമാൻ ഒരു ശിവ അവതാരമാണെന്നു പറഞ്ഞിട്ടുണ്ടല്ലോ.

സ്വാമി നിത്യാനന്ദ: ഉവ്വ്.

രാജീവ് മൽഹോത്ര: അങ്ങിനെയെങ്കിൽ, ശിവന്റെ അവതാരം വൈഷ്ണവ കൃതിയിൽ വന്നതിനെ സ്വാമിജി എങ്ങിനെ വിശദീകരിക്കും?

സ്വാമി നിത്യാനന്ദ: ഞാൻ പറയുന്നത് കേൾക്കൂ. ശിവഭഗവാന്റെ സ്വന്തം ജൈവികോർജ്ജം ഹനുമാൻജിയുടെ മാതാവ് സ്വീകരിക്കുകയും, തദ്വാരാ ഹനുമാൻജി ജനിക്കുകയും ചെയ്തു. ഇവിടെ, ജൈവികോർജ്ജം സദാശിവനിൽ നിന്നാണ് ഉൽഭവിച്ചത്. ഒരുകാര്യം നാം മനസ്സിലാക്കേണ്ടതുണ്ട്. നമ്മുടെ ഒറിജിനൽ കൃതികളിൽ വിവിധ സനാതന സമ്പ്രദായങ്ങൾ തമ്മിൽ, മേധാവിത്വത്തിനു മൽസരിക്കുന്ന രീതി ഇല്ല. സമ്പ്രദായങ്ങൾ അവരുടെ ഗരിമ ഉറപ്പിച്ചത് സനാതന സംസ്കാരത്തിനു അവർ നൽകിയ സംഭാവനകൾ വഴിയാണ്. അല്ലാതെ മറ്റു സമ്പ്രദായങ്ങളെ ഇകഴ്ത്തിയല്ല. ഉദാഹരണമായി, ശ്രീരാമൻ കാകാസുരനെ വധിച്ച ശേഷം രാമനഗരത്തിൽ ശിവപ്രതിഷ്ഠ നടത്തി ആരാധിക്കുകയാണ് ചെയ്തത്. രാവണവധത്തിനു ശേഷം, ശ്രീരാമൻ രാമേശ്വരത്ത് ശിവപ്രതിഷ്ഠ നടത്തി ആരാധിച്ചു. രാമേശ്വരം എന്ന പേരിൽ രണ്ട് സ്ഥലങ്ങളുണ്ട്. ഒന്ന്, ഇവിടെ ബിദഡിയിലുള്ള രാമനഗരം. രണ്ട്, ഇന്ത്യയുടെ തെക്കേ അറ്റത്ത്, തമിഴ്നാട്ടിലുള്ള രാമേശ്വരം. അതുകൊണ്ട്, ഒരു സമ്പ്രദായവും അവരുടെ ഗരിമയ്ക്കായി മറ്റു സമ്പ്രദായങ്ങളെ ഇകഴ്ത്തിയിട്ടില്ലെന്നു മനസ്സിലാക്കുക. ശിവമഹാപുരാണത്തിൽ, കാശിയിൽ വച്ച് സദാശിവൻ രാമനാമത്തിലെ താരകമന്ത്രം ഉപദേശിച്ച് ജനങ്ങൾക്കു മുക്തി നൽകിയെന്നു വ്യക്തമായി പറയുന്നുണ്ട്. ശിവമഹാപുരാണത്തിൽ അങ്ങിനെയുണ്ട്.

രാജിവ് മൽഹോത്ര: അപ്പോൾ, സദാശിവന്റെ അംശാവതാരങ്ങൾ ധാരാളവും സങ്കീർണ്ണവുമാണെന്നു തോന്നുന്നല്ലോ. അവ പരസ്പരം ആരാധിക്കുകയും ചെയ്യുന്നു. അങ്ങിനെയാണെങ്കിൽ…

സ്വാമി നിത്യാനന്ദ: കൂർമ്മപുരാണത്തിൽ സദാശിവനു 28 അവതാരങ്ങളുണ്ടെന്ന് പറയുന്നുണ്ട് – ദുർവാസാവ് മുനി തുടങ്ങി ധാരാളം വിവരണങ്ങൾ അതിലുണ്ട്. അവയെല്ലാം തന്നെ, ശരീരസമേതനായിരിക്കുമ്പോൾ, ദേവീ ആരാധകർ ആയിരുന്നു.

രാജീവ് മൽഹോത്ര: ഒരു രൂപത്തിലുള്ള സദാശിവൻ മറ്റൊരു രൂപത്തിലുള്ള അംശാവതാരത്തെ ആരാധിക്കുന്നുവെന്ന്. അതു വളരെ മഹത്തായ കാര്യമാണ്.

സ്വാമി നിത്യാനന്ദ: അങ്ങിനെയാണ് മനസ്സിലാക്കേണ്ടത്. താങ്കൾ നോക്കൂ, സദാശിവൻ സ്വയം അവതരിക്കുമ്പോൾ… മനുഷ്യരൂപത്തിൽ അവതരിക്കുമ്പോൾ, സദാശിവൻ മറ്റു മനുഷ്യർക്കെല്ലാം വഴികാട്ടുകയാണ്. മറ്റു ജനങ്ങൾക്കു ആഗമങ്ങളിൽ ശിക്ഷണം നൽകാനാണ് സദാശിവൻ അവതരിക്കുന്നത്. ശിക്ഷണം നൽകാനല്ലെങ്കിൽ പിന്നെ സദാശിവനു അവതരിക്കേണ്ട ആവശ്യം തന്നെയില്ലല്ലോ.Categories: Malayalam Articles

Tags: ,

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this: