‘ശക്തി’യെ തെളിവുസഹിതം പ്രത്യക്ഷമാക്കുന്നത് ആത്മീയചര്യയുടെ ഭാഗമാണ്

രാജീവ് മൽഹോത്ര: ഇക്കാര്യം എന്നെ വിവാദപമായ ഒരു പ്രശ്നത്തിലേക്കു നയിക്കുകയാണ്. നമുക്കിത് പരിഹരിക്കേണ്ടതുണ്ടെന്ന് ഞാൻ കരുതുന്നു. സ്വാമിജി, സിദ്ധികൾ (സിദ്ധിയ്ക്കു വേണ്ടിയുള്ള സാധന) ചെയ്യുന്നതെന്തു കൊണ്ടാണെന്ന് ധാരാളം പേർ ചോദിക്കുന്നു. സ്വാമിജി, സിദ്ധികൾ ചെയ്യുകയില്ലെന്നാണ് കരുതപ്പെട്ടിരുന്നത്, അവ വ്യത്യസ്തമാണെന്നു താങ്കൾ പറഞ്ഞു. നാം ചെയ്യുന്നത് ശക്തികൾ (ശക്തിസാധന) ആണ്. അതുകൊണ്ട്, സിദ്ധിയും ശക്തിയും തമ്മിലുള്ള വ്യത്യാസം സ്വാമിജി വിവരിക്കുമോ?

സ്വാമി നിത്യാനന്ദ: രാജീവ് ജി, ആദ്യമേ ഒരുകാര്യം പറയട്ടെ. സിദ്ധി എന്ന ആശയം യോഗ-വേദാന്ത സമ്പ്രദായത്തിൽ നിന്നാണ്. ശക്തിമാഹാത്മ്യം ആഗമസമ്പ്രദായത്തിൽ നിന്നും. ഏതാനും മിനിറ്റുകൾ മുമ്പ്, ഞാൻ മനഃപ്രവാഹത്തിന്റെ സങ്കീർണ്ണതയെ പറ്റി വിവരിക്കുകയായിരുന്നു. ഉദാഹരണമായി, നിങ്ങളുടെ അധ്യാപകൻ ഒരു യോഗ ആചാര്യനാണെങ്കിൽ, അദ്ദേഹം നിങ്ങളിലൊരു അഹംബോധം, ഈഗോ, ഉണ്ടെന്നു പറയും. ആത്മപദം സാക്ഷാത്കരിക്കണമെങ്കിൽ ഈ അഹംബോധത്തെ ശുദ്ധീകരിക്കേണ്ടതുണ്ട്. ഈ വിചാരധാരയുടെ സങ്കീർണ്ണതയിൽ നിങ്ങൾ നിമഗ്നനായിത്തുടങ്ങിയാൽ, നിങ്ങളുടെ മുഴുവൻ ജീവചൈതന്യവും ഇതിലൂടെ മുന്നോട്ടുപോകും. ക്രമേണ അഹംബോധം, കൂടുതൽ ഉയർന്ന ആത്മീയനില കൈവരിക്കും. ഇതിനെയാണ് സിദ്ധി എന്നു പറയുന്നത്. നേരെ മറിച്ച് ഇവിടെ, ഞാനും നിങ്ങളും ഉൾപ്പെട്ടിരിക്കുന്ന വിചാരധാര സദാശിവനിൽനിന്നു ഉൽഭവിക്കുന്നതാണ്. ഏകത്വമാണ് ശരിയെന്നു സദാശിവൻ തുടക്കത്തിൽ തന്നെ വ്യക്തമായി പറയുന്നു. ഇവിടെ കാര്യങ്ങൾ വ്യക്തമാണ്. നിങ്ങളുടേത് താഴ്ന്നതലത്തിലുള്ള സ്വത്വമാണെന്നു നിങ്ങൾക്കു തോന്നുന്നെങ്കിൽ, അതൊരു ചിന്താവൈകല്യമായി പരിഗണിക്കപ്പെടും. അതല്ലാതെ ആർക്കും താഴ്ന്നനിലയിലുള്ള സ്വത്വം ഇല്ല.

രാജീവ് മൽഹോത്ര: വളരെ ശരി.

സ്വാമി നിത്യാനന്ദ: താങ്കൾ ഇതിന്റെ ആരംഭം നോക്കൂ, ഏതു പശ്ചാത്തലത്തിലാണ് ആത്മീയപതയിലേക്കു തിരിയുന്നത്, പ്രാഥമികശിക്ഷണം ലഭിക്കുന്നത്… ഉദാഹരണമായി ഒരു യോഗ ഗുരുവിൽ നിന്നു ശക്തിനിപാത സ്വീകരിച്ച് നിങ്ങൾ പഠനം ആരംഭിക്കാൻ പോകുമ്പോൾ ഗുരു പറയും, “നിങ്ങൾ ഒരു അഹംബോധം ആണ്. നിങ്ങൾ തീർച്ചയായും ആത്മപദം സാക്ഷാത്കരിക്കേണ്ടതുണ്ട്’. അതാണ് നിങ്ങളുടെ ഇനിയുള്ള മാർഗം.

രാജീവ് മൽഹോത്ര: അതെ.

സ്വാമി നിത്യാനന്ദ: പക്ഷേ നിങ്ങൾ ആത്മീയതയിലേക്കു തിരിഞ്ഞ്, പ്രാഥമിക ശിക്ഷണം തുടങ്ങി, ഗുരുവിൽനിന്നു ശക്തിനിപാത സ്വീകരിച്ചുകഴിഞ്ഞാൽ പിന്നെ നിങ്ങൾ സദാശിവനാണ്. പക്ഷേ ഈ സദാശിവത്വം എവിടെയെങ്കിലും പ്രകടമാകുന്നില്ലെങ്കിൽ അത് ഒരു ന്യൂനതയാണ്. ഞാൻ അത് പരിഹരിച്ചു തരാം. താങ്കളുടെ യഥാർത്ഥസത്ത അതുതന്നെയാണ്.

രാജീവ് മൽഹോത്ര:  അപ്പോൾ ശക്തിവിശേഷം നേടിയ അവസ്ഥയിൽ നിങ്ങൾക്കു കൂടുതൽ സദാശിവത്വം ലഭിക്കുകയാണ് – എന്നാൽ സിദ്ധി വിശേഷത്തിൽ, നിങ്ങൾ അഹംബോധവുമായി കൂടുതൽ കെട്ടുപിണഞ്ഞ അവസ്ഥയിലാണ്. ശക്തിവൈഭവം നേടിയ അവസ്ഥയിൽ നിങ്ങൾ സദാശിവനുമായി കൂടുതൽ തദാമ്യം പ്രാപിക്കുന്നു.

സ്വാമി നിത്യാനന്ദ: സദാശിവൻ.

രാജീവ് മൽഹോത്ര: നാം എന്തിനു അവ പരീക്ഷിച്ച് തെളിയിക്കണം എന്ന ചോദ്യമാണ് അപ്പോൾ ഉയരുക – ഞാൻ വിശദീകരിക്കാം. അതിനുശേഷം വിശദീകരണത്തിൽ തെറ്റുണ്ടെങ്കിൽ പറയുക. ചില വ്യക്തികൾ ചോദിച്ചിട്ടുണ്ട്, “നിങ്ങൾ എന്തിനാണ് തെളിയിക്കുന്നതും കാണിച്ചു കൊടുക്കുന്നതും”. എന്റെ ശരീരത്തിലെ മസിലുകളുടെ കായികബലത്തെ ഒരു അനലോജി ആയി എടുത്താണ് ഞാൻ ഇക്കാര്യം മനസ്സിലാക്കിയിരിക്കുന്നത്. ഞാൻ വ്യായാമം ചെയ്യുമ്പോൾ, ‘ഞാൻ ചില പേശികൾക്കു വ്യായാമം നൽകുകയാണ്. ആ പേശികൾ ശക്തിപ്പെടുമ്പോൾ മറ്റു പേശികളിലും അതു ഫലമുളവാക്കും. കാരണം രക്തചംക്രമണം കൂടും, ഞെരമ്പുകൾ ഊർജ്ജസ്വലമാകും. അങ്ങിനെ വരുമ്പോൾ, ഞാൻ ഉപയോഗിക്കാത്ത മസിലുകൾ കൂടി ഊർജ്ജസ്വലമാകും. ആരോഗ്യനില മെച്ചപ്പെടും. കൂടുതൽ മസിലുകൾ ശക്തമാകുന്നതോടെ മറ്റു മസിലുകളുടെ ഊർജ്ജസ്വലതയും കൂടും. ഇക്കാരണത്താലാണ്, ഒരു പ്രത്യേകമേഖലയിൽ പ്രഗൽഭനായ ഒരു അത്‌ലറ്റിനു മറ്റു കായികഇനങ്ങളും പെട്ടെന്നു വഴങ്ങുന്നത്. അവരുടെ ശരീരം അങ്ങിനെയാണ്. ശക്തിയും അതുപോലെ തന്നെ. ഏതെങ്കിലും കുറച്ചു ശക്തികൾ പ്രത്യക്ഷമായാൽ, അത് മറ്റു ശക്തികളിലും സ്വാധീനമുളവാക്കും. ശക്തികളുടെ ഈ ഉണർച്ച ഒരു വ്യക്തിയെ കൂടുതൽ കൂടുതൽ സദാശിവനിലേക്കു അടുപ്പിക്കും. ഇതൊരു ആത്മീയപ്രക്രിയയാണ്, സർക്കസ് അല്ല.

സ്വാമി നിത്യാനന്ദ: അതെ. ഇത് ശുദ്ധമായ ആത്മീയപ്രവർത്തനമാണ്. ഞാൻ നിങ്ങൾക്കു എല്ലാം നൽകാം – ധാരാളം ഒറിജിനൽ റഫറൻസുകൾ, ഒറിജിനൽ ആഗമങ്ങൾ. അടിസ്ഥാനപരമായ ഒരു അറിവ് ഞാൻ നിങ്ങൾക്കു നൽകുകയാണ്, ശക്തിനിപാത-ത്തിന്റെ അടിസ്ഥാനം തന്നെ ഏകാത്മമാണ്, സാദാശിവത്വം അഥവാ ശിവോഹം. ശക്തിനിപാതം അഥവാ ആത്മീയാന്വേഷണം തുടങ്ങുന്നത് ഈ അടിസ്ഥാന അറിവിൽനിന്നാണ്. അതിനുശേഷം ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ അവർ പരമാർത്ഥ സത്യവുമായി കൂടുതൽ കൂടുതൽ ഇഴുകിച്ചേരും. അപ്പോൾ അവരിൽ കൂടുതൽ ശക്തികൾ ഉണർച്ച നേടും. അപ്രകാരം അവർ പരമാർത്ഥ സത്യവുമായി, സദാശിവത്വവുമായി, കൂടുതൽ തദാമ്യം പ്രാപിക്കും.

രാജീവ് മൽഹോത്ര: അതെ.

സ്വാമി നിത്യാനന്ദ: സത്യത്തിൽ, പരമാർത്ഥ സത്യവുമായുള്ള കൂടിച്ചേരലിന്റെ പ്രകടസൂചനകളാണ് ശക്തിമാഹാത്മ്യം ലഭിക്കുന്നത്.

രാജീവ് മൽഹോത്ര: അവ തികച്ചും സ്വാഭാവികമായ ഫലമാണ്…

സ്വാമി നിത്യാനന്ദ: സ്വാഭാവിക പ്രകടനം. ഒരുകാര്യം കൂടി പറയേണ്ടതുണ്ട്. എന്തിനാണ് പിന്നെ നാം ഇത് മറ്റുള്ളവർക്കു തെളിയിച്ച് കാണിച്ചുകൊടുക്കുന്നത്? കാണിച്ചു കൊടുക്കുക എന്നതാണ് ശരിയായ പ്രയോഗം. നാം ഇത് മറ്റുള്ളവർക്കു മുന്നിൽ തെളിയിച്ചു കാണിക്കുമ്പോൾ, നാം അവരെ അവരിലുമുള്ള സ്വതസിദ്ധമായ മുക്തനില, ശിവോഹം, കൈവരിക്കുവാൻ പ്രചോദിപ്പിക്കുകയാണ്.

രാജീവ് മൽഹോത്ര: ഇതെല്ലാം വീക്ഷിക്കുന്ന ജനങ്ങൾ അറിഞ്ഞിരിക്കേണ്ട മറ്റൊരു കാര്യമാണ്, ആത്മീയാന്വേഷണം തുടക്കമിടുന്നതിനുള്ള സ്വാമിജിയുടെ നിർദ്ദേശങ്ങളിലൊന്ന് – സത്യത്തിൽ, സദാശിവത്വം സാക്ഷാത്കരിക്കുന്നതിനു സ്വാമിജി നിരവധി മാർഗ്ഗങ്ങൾ പറയുന്നുണ്ട്. അവയിലൊന്ന്, ഇവിടെയുള്ള മുതിർന്ന കുട്ടികളിൽ സദാശിവത്വം ഉണർന്നു തുടങ്ങുമ്പോൾ, നാം അവരുമായി ഇടപെഴകിയാൽ, അത് നമ്മിലും സദാശിവത്വം പ്രത്യക്ഷമാകുന്നതിലേക്കു നയിക്കും.  അങ്ങിനെ, മുതിർന്ന കുട്ടികളിലെ സദാശിവത്വത്തിന്റെ ഉണർച്ച, അവരുമായി ഇടപെടുന്ന മറ്റുള്ളവരിലും പ്രതിധ്വനി ഫലം ഉളവാക്കും.

സ്വാമി നിത്യാനന്ദ: നോക്കൂ, ആരെങ്കിലും നീന്തുന്നത് നിങ്ങൾ കാണുമ്പോൾ, നിങ്ങൾക്കും നീന്താനാകുമെന്ന ആത്മവിശ്വാസം നിങ്ങളുടെ ജൈവിക സ്മൃതിപഥത്തിനു ലഭിക്കും.

രാജീവ് മൽഹോത്ര: അതെ. അതുകൂടാതെ മസ്തിഷ്കത്തിലെ ചില ഭാഗങ്ങൾ നീന്തലിനായി സജീവമാക്കപ്പെടും.

സ്വാമി നിത്യാനന്ദ: ന്യൂറോണുകൾ അത്തരം പ്രതിഫലനം കാഴ്ചക്കാരുടെ മസ്തിഷ്കത്തിൽ ഉളവാക്കും.

രാജീവ് മൽഹോത്ര: വളരെ ശരി.

സ്വാമി നിത്യാനന്ദ: ഇതുപോലെ തന്നെ, സദാശിവത്വം ഉണരുന്നത് നിങ്ങൾ കാണുമ്പോൾ, ആദ്യം നിങ്ങൾ സംശയിക്കാൻ തുടങ്ങും. സംശയങ്ങൾ ദൂരീകരിക്കപ്പെട്ട് സദാശിവത്വത്തെ കുറച്ച് നിങ്ങൾക്കു ഉറപ്പാകുമ്പോൾ, ആ നിമിഷം മുതൽ ന്യൂറോണുകളുടെ പ്രതിധ്വനി സ്വഭാവം നിങ്ങളിൽ ആരംഭിക്കും. സദാശിവത്വത്തോടു അടുത്തുകൊണ്ടിരിക്കുന്ന വ്യക്തിയുടെ സദാശിവഭാവത്തിലേക്കു നിങ്ങളും ആകർഷിക്കപ്പെട്ടു ഇഴപിരിയാതെ നിലകൊള്ളും.

രാജീവ് മൽഹോത്ര: ഇത്രയും സംസാരിച്ചത്എനിയ്ക്കൊന്നു ഉപസംഹരിക്കണം. ശക്തിവൈഭവം സ്വായത്തമാക്കുന്നതിൽ പ്രാവീണ്യമില്ലാത്ത ജനങ്ങൾ, ആദ്യം, നാം പറഞ്ഞു ഇത് സിദ്ധികൾ അല്ല എന്ന്. രണ്ട്, സാധന ചെയ്യുന്നവർ ഇത്തരം ശക്തികൾ സ്വായത്തമാക്കിയാൽ അതുകൊണ്ട് ഗുണമുണ്ട്. എന്തുകൊണ്ടെന്നാൽ, അപ്പോൾ അവനു കൂടുതൽ സദാശിവത്വം ലഭിക്കുകയും, കൂടുതൽ ശക്തികൾ സ്വായത്തമാക്കുകയും… ഒടുവിൽ…

സ്വാമി നിത്യാനന്ദ: അവർ ഏകത്വനിലയായ ശിവോഹത്തോടു കൂടുതൽ ഇഴുകിച്ചേരും.

രാജീവ് മൽഹോത്ര: അതെ.

സ്വാമി നിത്യാനന്ദ: സദാശിവോഹം നില.

രാജീവ് മൽഹോത്ര: അപ്പോൾ അവൻ അത്യന്തികമായി സദാശിവനോടു തന്നെ കൂടുതലായി അടുക്കുകയാണ്. ഇത് കാണികളിലും സ്വാധീനമുണ്ടാക്കും, അവരെ പ്രചോദിപ്പിക്കും; അവരെ സ്വന്തം നിലയിൽ ശിവോഹം നില പ്രാപിക്കാൻ പ്രചോദിപ്പിക്കും. അതുകൊണ്ട് നിങ്ങൾ ഇവിടെ വരണം, സ്വയം പരീക്ഷിച്ചു നോക്കണം. ഇവിടെ ബൗദ്ധികവും വൈകാരികവുമായ പരീക്ഷണങ്ങൾ മാത്രമല്ല, സദാശിവത്വവുമായുള്ള പരിചയിക്കലും ഉണ്ട്.

സ്വാമി നിത്യാനന്ദ: ആത്മീയപരിചയം

രാജീവ് മൽഹോത്ര: ഇത്തരം പ്രവൃത്തികൾ ചെയ്യുന്നവരിൽ ആത്മീയപരിചയം വളരെ ആഴത്തിൽ വേരൂന്നും. അതിനാൽ കൂടുതൽ ജനങ്ങൾക്കു ശിക്ഷണം നൽകുന്നത് നല്ല ആശയമാണ്. ഇപ്പോൾ നൂറോളം ചെറുപ്പക്കാർ ശക്തിസാധന ചെയ്യുന്ന ഒരു ഗുരുകുലം സ്വാമിജിക്കു ഉള്ള കാര്യം ജനങ്ങൾ അറിയണമെന്നു ഞാൻ ആഗ്രഹിക്കുന്നു.

സ്വാമി നിത്യാനന്ദ: നൂറിൽ കൂടുതൽ പേരുണ്ട്.

രാജീവ് മൽഹോത്ര: അതു ശരി. അവർ ശക്തിസാധന ചെയ്യുന്നതിനൊപ്പം സഞ്ചരിക്കുകയും ചെയ്യുന്നു. അടുത്ത വർഷം ഞങ്ങൾ, ജനാർദ്ദനനും യുഎസ് ഫൗണ്ടേഷനും, ഒരു സംഘമായി ഇതുപോലെ വിവിധ സ്ഥലങ്ങളിൽ സഞ്ചരിക്കാൻ പദ്ധതിയുണ്ട്. ഞങ്ങൾ മൂന്ന് വിഭാഗക്കാരെയാണ് ലക്ഷ്യമിടുന്നത്. ഒന്നാമത്തേത്, വിശ്വാസികൾ തന്നെയാണ് – എന്നെപോലെ ഹിന്ദു ആയവർ. എന്നാൽ ഈ ഉദ്യമം വിജയിക്കുമോ എന്നതിൽ ആശങ്കയുണ്ട്. അവർ സ്വയം മുന്നോട്ടുവന്ന്, ഇതെല്ലാം പരീക്ഷിച്ച്, അതിന്റെ സാധുത അനുഭവിച്ചറിയണമെന്നാണ് ഞങ്ങളുടെ ആഗ്രഹം. രണ്ടാമത്തേത് ശാസ്ത്രജ്ഞരാണ്. ഇത്തരം കാര്യങ്ങൾ പ്രോൽസാഹിപ്പിക്കാൻ ഞാൻ Ministry of science and technology-യുമായി ആശയവിനിമയം നടത്തുകയാണ്. വിഐ‌പികളാണ് മൂന്നാമത്തെ വിഭാഗം. ലോകത്തിലെ ശക്തരായ വ്യക്തികൾ, അവർക്കുവേണ്ടി ഇവയെ ഗൗരവപൂർവ്വം കണക്കിലെടുക്കേണ്ടതാണ്. കുറച്ചു വ്യക്തികൾ ഇതിനകം ഇവിടം സന്ദർശിച്ചു കഴിഞ്ഞു. ഇവിടെ നടക്കുന്നതെല്ലാം സശ്രദ്ധം നിരീക്ഷിച്ച് മനസ്സിലാക്കി അവർ തിരിച്ചുപോയത് മനപരിവർത്തനം വന്ന വ്യക്തികളെ പോലെയാണ്. അവർ തെറ്റായൊന്നും വിചാരിക്കാതെ സ്വാമിജിയേയും സ്വാമിജിയുടെ പ്രവർത്തനങ്ങളേയും ആദരവോടെ നോക്കിക്കണ്ടു. നമ്മുടെ ലക്ഷ്യവും അതുതന്നെയാണല്ലോ.Categories: Malayalam Articles

Tags: ,

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this: