Malayalam Articles

‘ശക്തി’യെ തെളിവുസഹിതം പ്രത്യക്ഷമാക്കുന്നത് ആത്മീയചര്യയുടെ ഭാഗമാണ്

സിദ്ധി എന്ന ആശയം യോഗ-വേദാന്ത സമ്പ്രദായത്തിൽ നിന്നാണ്. ശക്തിമാഹാത്മ്യം ആഗമസമ്പ്രദായത്തിൽ നിന്നും. ഏതാനും മിനിറ്റുകൾ മുമ്പ്, ഞാൻ മനഃപ്രവാഹത്തിന്റെ സങ്കീർണ്ണതയെ പറ്റി വിവരിക്കുകയായിരുന്നു. ഉദാഹരണമായി, നിങ്ങളുടെ അധ്യാപകൻ ഒരു യോഗ ആചാര്യനാണെങ്കിൽ, അദ്ദേഹം നിങ്ങളിലൊരു അഹംബോധം, ഈഗോ, ഉണ്ടെന്നു പറയും. ആത്മപദം സാക്ഷാത്കരിക്കണമെങ്കിൽ ഈ അഹംബോധത്തെ ശുദ്ധീകരിക്കേണ്ടതുണ്ട്.

ആഗമങ്ങളും വേദങ്ങളിലുള്ള യജ്ഞ-യാഗ പരിപാടികളും തമ്മിലുള്ള വ്യത്യാസം/ബന്ധം എന്ത്?

വേദങ്ങളിൽ യജ്ഞങ്ങൾ ചെയ്യുന്നത് പ്രധാനമായും മൂർത്തികളൂമായി ബന്ധപ്പെട്ടാണ് – മൂർത്തികളെ സംപ്രീതരാക്കി അവരിൽനിന്നു വരങ്ങൾ നേടും. ആഗമങ്ങളിലാകട്ടെ മൂർത്തികളെ കൂടാതെ, ദേവൻ-ദേവതകളുമായും, സ്വതന്ത്രമായി നിലനിൽക്കുന്ന ആഗ്രഹ-ഇശ്ചകളുള്ള ദൈവവുമായും ബന്ധപ്പെട്ട് യജ്ഞം ചെയ്യാറുണ്ട്. മാത്രമല്ല, ആത്മീയ രാസത്വരകമായ പ്രക്രിയകളും യജ്ഞമായി കണക്കാക്കുന്നു. ഈ സവിശേഷ കാര്യങ്ങൾ ആഗമത്തിലുണ്ട്.

വൈഷ്ണവകൃതിയായ രാമായണത്തിൽ ശിവഅവതാരമായ ഹനുമാന്റെ സാന്നിധ്യം യുക്തിവിരുദ്ധമല്ല

രാവണവധത്തിനു ശേഷം, ശ്രീരാമൻ രാമേശ്വരത്ത് ശിവപ്രതിഷ്ഠ നടത്തി ആരാധിച്ചു. രാമേശ്വരം എന്ന പേരിൽ രണ്ട് സ്ഥലങ്ങളുണ്ട്. ഒന്ന്, ഇവിടെ ബിദഡിയിലുള്ള രാമനഗരം. രണ്ട്, ഇന്ത്യയുടെ തെക്കേ അറ്റത്ത്, തമിഴ്നാട്ടിലുള്ള രാമേശ്വരം. അതുകൊണ്ട്, ഒരു സമ്പ്രദായവും അവരുടെ ഗരിമയ്ക്കായി മറ്റു സമ്പ്രദായങ്ങളെ ഇകഴ്ത്തിയിട്ടില്ലെന്നു മനസ്സിലാക്കുക. ശിവമഹാപുരാണത്തിൽ, കാശിയിൽ വച്ച് സദാശിവൻ രാമനാമത്തിലെ താരകമന്ത്രം ഉപദേശിച്ച് ജനങ്ങൾക്കു മുക്തി നൽകിയെന്നു വ്യക്തമായി പറയുന്നുണ്ട്. ശിവമഹാപുരാണത്തിൽ അങ്ങിനെയുണ്ട്.

ആഗമശാസ്ത്രങ്ങളുടെ അഭാവമാണ് വിവിധ പേഗൻ സംസ്കാരങ്ങളുടെ തകർച്ചക്കു കാരണമായത്

കൃസ്തുമതം പ്രചരിക്കുന്നതിനു മുമ്പുള്ള യൂറോപ്പ്, ആഫ്രിക്ക, അമേരിക്ക എന്നിവിടങ്ങളിലെ ജനങ്ങൾ പേഗൻ മതക്കാരായിരുന്നു. കൃസ്തുമതം അവരെ കീഴടക്കുകയും, ആ പ്രവൃത്തിയെ ന്യായീകരിക്കാൻ പേഗൻമതത്തെ അപഹസിക്കുകയും ചെയ്തു. ഒരുരീതിയിൽ നോക്കിയാൽ, ഈ പേഗൻ ജനങ്ങൾ വേദത്തോടും ആഗമങ്ങളോടും സാദൃശ്യമുള്ള സമ്പ്രദായങ്ങൾ വച്ചുപുലർത്തുന്നവരായിരുന്നു. എന്നാൽ അവരുടെ സമ്പ്രദായങ്ങളെ കൃസ്തുമതം തുടച്ചുനീക്കി. പക്ഷേ, നമ്മുടെ സമ്പ്രദായത്തെ തൊടാനായില്ല. ഇതിനുള്ള ഒരു കാരണം, പേഗൻ ജനങ്ങൾക്കു ശാസ്ത്രം ഇല്ലാത്തതായിരുന്നു.

വിദേശി ഇൻഡോളജിസ്റ്റുകളുടെ തെറ്റായ കാലനിർണയ രീതി

ഭാഗ്യവശാൽ, എല്ലാ കൃതികളും ജ്യോതിശാസ്ത്ര – ജ്യോതിഷശാസ്ത്ര വിവരങ്ങൾ പല കാരണങ്ങളാൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഉദാഹരണമായി രാമായണത്തിൽ, രാമന്റെ ജനനവും വനവാസത്തിനു പുറപ്പെട്ട ദിവസവും മറ്റും വിശദമായി രേഖപ്പെടുത്തിയിട്ടുണ്ട്. അത്തരം ജ്യോതി-ജ്യോതിഷശാസ്ത്ര വിവരങ്ങൾ ഉപയോഗിച്ച് നാം കാലനിർണ്ണയം നടത്തണം. അവ മാത്രമേ കാലനിർണ്ണയത്തിനു ഉപയോഗിക്കാവൂ. ആഗമങ്ങളിലും ഇത്തരം ജ്യോതി-ജ്യോതിഷശാസ്ത്ര വിവരങ്ങൾ പരാമർശിക്കപ്പെട്ടിട്ടുണ്ട്. നാം അവയും ഉപയോഗിക്കണം.

ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ നിയന്ത്രണം മൂലം ചരിത്രപ്രാധാന്യമുള്ള ക്ഷേത്രങ്ങളിൽ പൂജകൾ നടക്കാത്തത് ഭാരതീയ സംസ്കാരത്തോടുള്ള അവമതിപ്പാണ്

നിങ്ങൾ ഗൂഗിൾ ഭൂപടം നോക്കിയാൽ, പ്രമുഖമായ നിരവധി ക്ഷേത്രങ്ങൾ, പഞ്ചഭൂതസ്ഥലികൾ പോലെ ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നത് നിങ്ങൾക്കു കാണാം. അവ വ്യക്തമായ കോണിൽ, അനുശാസിക്കപ്പെട്ട മണ്ഢലയിലാണ് സ്ഥിതി ചെയ്യുന്നത്. ഗൂഗിൾ ഭൂപടം വഴി മാത്രമാണ് ഞങ്ങൾ ഇപ്പോഴിത് പഠിക്കുന്നത്. എന്നാൽ പൗരാണിക കാലത്ത് അവരെങ്ങിനെ ഇത് നിർമിച്ചെന്നു ആർക്കും അറിയില്ല.

അഖണ്ഢ ഹൈന്ദവസംസ്കാരത്തിനു വേണ്ടി നിർമിക്കപ്പെട്ട മണ്ഢലയാണ് കംബോഡിയയിലെ ആങ്കർവാട്ട് ക്ഷേത്രം

രാജീവ് മൽഹോത്ര: അപ്പോൾ ഇനി മറ്റൊരു കാര്യം – വളരെ ആവേശകരമായ ഒരു സംഭാഷണം താങ്കളുമായി ഞാൻ നടത്തിയിരുന്നു. അതിൽ താങ്കൾ പറയുന്നുണ്ട്, വിഹഗവീക്ഷണത്തിൽ ക്ഷേത്രങ്ങൾ ഒരു മണ്ഢലം ആണെന്ന്. ഉദാ: കംബോഡിയയിലെ ആങ്കോർവാത് (Angkor-Wat). സ്വാമി നിത്യാനന്ദ: സത്യത്തിൽ അവ മണ്ഢലം തന്നെയാണ്. രാജീവ് മൽഹോത്ര: അതെ. ചിദംബരം ക്ഷേത്രവും മണ്ഢലം ആണ്. അപ്രകാരം,… Read More ›

വൈദികസംസ്കാരത്തിന്റെ സചേതനഭാവത്തെ കുറിച്ചുള്ള സ്വാമി നിത്യാനന്ദയുടെ കാഴ്ചപ്പാട്

രാജീവ് മൽഹോത്ര: സ്വാമിജി, മറ്റൊരു മഹത്തായ സംരംഭം, താങ്കളുടെ ആശ്രമം ഏകദേശം ഒരു തീം പാർക്ക് പോലെയാണ് – മൂർത്തികൾ, ലിംഗം, നക്ഷത്രങ്ങൾ, ഗ്രഹങ്ങൾ, ഇവയെല്ലാം ഇവിടെ പ്രതിനിധീകരിച്ച് വിശദമാക്കപ്പെട്ടിട്ടുണ്ട്. വളരെ അപൂർവ്വങ്ങളായ വസ്തുക്കൾ കണ്ടെത്താൻ എല്ലാ ആഗമപൂജകളും നടത്തപ്പെടുന്നു. അപൂർവ്വങ്ങളായ ഔഷധച്ചെടികളും മറ്റും അന്വേഷിച്ച് താങ്കളുടെ അനുയായികൾ രാജ്യം മുഴുവൻ സഞ്ചരിക്കുന്നുണ്ടല്ലോ. ഇതെല്ലാം താങ്കൾ… Read More ›

ഹൈന്ദവശാസ്ത്രങ്ങളെ തർജ്ജമ ചെയ്യാനുള്ള അധികാരികത എന്തുകൊണ്ട് ഷെൽഡൺ പൊള്ളോക്കിനും വെൻഡി ഡോണിഗറിനും ഇല്ല?

സ്വാമി നിത്യാനന്ദ: രാജീവ്, ഞങ്ങൾ 3 TB ഡാറ്റ ശേഖരിച്ചിട്ടുണ്ട്. രാജീവ് മൽഹോത്ര: ആഗമങ്ങളെ പറ്റിയുള്ളതാണോ? സ്വാമി നിത്യാനന്ദ: അതെ. 1TB ഡാറ്റാ ഇപ്പോൾ തന്നെ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. 2TB ഡാറ്റയുടെ സൂക്ഷ്മവിശകലനവും മറ്റും നടന്നുകൊണ്ടിരിക്കുന്നു. ഞങ്ങൾ അപ്‌ലോഡ് ചെയ്തവ തന്നെ, ഞങ്ങൾ മുഴുവനും തർജ്ജമ ചെയ്തവയല്ല. ചില സംഘടനകൾ കുറച്ചുഭാഗം തർജ്ജമ ചെയ്തിരുന്നു. ഞങ്ങൾ… Read More ›

യോഗയുടെ ആധാരം സനാതന ധർമ്മമാണ്

രാജീവ് മൽഹോത്ര: അപ്പോൾ, ഇത് ഈ മേഖലയിൽ ഫാഷൻ ആയിക്കൊണ്ടിരിക്കുന്ന പാണ്ഢിത്യ പ്രകടനത്തെ നിഷേധിക്കുകയാണ്. ധാരാളം പേർ യോഗയുടെ ചരിത്രമൊക്കെ എഴുതിയിട്ടുണ്ട്. താങ്കൾക്കു അറിയാമല്ലോ – ഇത് അയ്യങ്കാറിന്റെ ഗുരുവിനു YMCA-യിൽ നിന്നു ലഭിച്ചതാണ്; അവർക്കു ലഭിച്ചത് പടിഞ്ഞാറൻ അത്‌ലറ്റിക്‌സിൽ നിന്നും; കൃസ്ത്യൻ യോഗക്കു തുടക്കമിട്ടത് ജീസസ് ക്രൈസ്റ്റാണ്, എന്നിങ്ങനെ. എന്നാൽ സത്യത്തിൽ, ഇത് സദാശിവനിൽ… Read More ›