മനഃസംബന്ധമായ ശാസ്ത്രപഠനത്തിൽ ഭാരതത്തിന്റെ (അംഗീകരിക്കപ്പെടാത്ത) സംഭാവനകൾ

യോഗയേയും ധ്യാനത്തേയും കുറിച്ച് ഇന്ത്യൻ എംബസ്സിയിൽ രാജീവ് മൽഹോത്ര നടത്തിയ പ്രഭാഷണത്തിന്റെ സംക്ഷിപ്തരൂപമാണിത്. പ്രഭാഷണത്തിന്റെ തലക്കെട്ട് –‘Revolutionizing research in cognitive sciences and Neuro sciences’ (പ്രത്യഭിജ്ഞാന – നാഡീ ശാസ്ത്രങ്ങളിലെ ഗവേഷണത്തിൽ വരുത്തേണ്ട പരിവർത്തനം). പ്രഭാഷണത്തിനു ശേഷം ചോദ്യോത്തരവേളയും ഉണ്ടായിരുന്നു. അന്താരാഷ്ട്ര യോഗാദിനത്തോട് അനുബന്ധിച്ചുള്ള ആഘോഷങ്ങളുടെ ഭാഗമായിരുന്നു പ്രഭാഷണം. ആമുഖം:-             കുറേ വർഷങ്ങളായി മനഃസംബന്ധമായ ശാസ്ത്രപഠനത്തിൽ(Mind Sciences) ഞാൻ ഗവേഷണങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണ്. Mind Sciences എന്നപദം വിശാലാർത്ഥമുള്ള ഒന്നാണ്. മനഃശാസ്ത്രം (Psychology), നാഡീശാസ്ത്രം […]

Continue Reading

ശക്തി – കുണ്ഡലിനി : താരതമ്യത്തിനു അതീതമായ ധാർമ്മിക തത്വം

മതങ്ങൾ തമ്മിലുള്ള സാമ്യങ്ങൾ തിരയുന്നത് ഇക്കാലത്തൊരു ഫാഷനായി മാറിയിട്ടുണ്ട്. കൃസ്ത്യൻ മതസംജ്ഞകളെ ഹൈന്ദവ ആത്മീയപാരമ്പര്യത്തോടു ബന്ധപ്പെടുത്തുന്ന പ്രവണതയാണ് ഇതിൽ ഏറെ പ്രമുഖം. ഹിന്ദുമതത്തിലെ ‘ശക്തി’, ‘കുണ്ഡലിനി’ എന്നീ ആത്മീയ, ദാർശനിക ആശയത്തോടു കൃസ്തുമത്തിലുള്ള ‘പരിശുദ്ധാത്മാവിനെ’ തുലനം ചെയ്യുന്നത് ഒരു ഉദാഹരണമാണ്. സത്യത്തിൽ, ‘പരിശുദ്ധാത്മാവ്’ എന്ന പദത്തിനു ‘ശക്തി/കുണ്ഡലിനി’ എന്നിവയുമായി ഒരു ബന്ധവുമില്ല. കൂട്ടിയിണക്കാൻ പറ്റാത്തവിധം വ്യത്യസ്ത കോസ്മോളജിക്കൽ അർത്ഥങ്ങളാണ് ഈ പദങ്ങൾക്കുള്ളത്. പൗരാണിക കാലത്തു രചിക്കപ്പെട്ട വൈദികസാഹിത്യം ഒരു പരംപൊരുളിനേയും, അതിന്റെ സൃഷ്ടിവൈഭവത്തേയും (ശക്തി) പറ്റി വിവരിക്കുന്നുണ്ട്. […]

Continue Reading