ശക്തി – കുണ്ഡലിനി : താരതമ്യത്തിനു അതീതമായ ധാർമ്മിക തത്വം

മതങ്ങൾ തമ്മിലുള്ള സാമ്യങ്ങൾ തിരയുന്നത് ഇക്കാലത്തൊരു ഫാഷനായി മാറിയിട്ടുണ്ട്. കൃസ്ത്യൻ മതസംജ്ഞകളെ ഹൈന്ദവ ആത്മീയപാരമ്പര്യത്തോടു ബന്ധപ്പെടുത്തുന്ന പ്രവണതയാണ് ഇതിൽ ഏറെ പ്രമുഖം. ഹിന്ദുമതത്തിലെ ‘ശക്തി’, ‘കുണ്ഡലിനി’ എന്നീ ആത്മീയ, ദാർശനിക ആശയത്തോടു കൃസ്തുമത്തിലുള്ള ‘പരിശുദ്ധാത്മാവിനെ’ തുലനം ചെയ്യുന്നത് ഒരു ഉദാഹരണമാണ്. സത്യത്തിൽ, ‘പരിശുദ്ധാത്മാവ്’ എന്ന പദത്തിനു ‘ശക്തി/കുണ്ഡലിനി’ എന്നിവയുമായി ഒരു ബന്ധവുമില്ല. കൂട്ടിയിണക്കാൻ പറ്റാത്തവിധം വ്യത്യസ്ത കോസ്മോളജിക്കൽ അർത്ഥങ്ങളാണ് ഈ പദങ്ങൾക്കുള്ളത്. പൗരാണിക കാലത്തു രചിക്കപ്പെട്ട വൈദികസാഹിത്യം ഒരു പരംപൊരുളിനേയും, അതിന്റെ സൃഷ്ടിവൈഭവത്തേയും (ശക്തി) പറ്റി വിവരിക്കുന്നുണ്ട്. […]

Continue Reading