മനഃസംബന്ധമായ ശാസ്ത്രപഠനത്തിൽ ഭാരതത്തിന്റെ (അംഗീകരിക്കപ്പെടാത്ത) സംഭാവനകൾ

യോഗയേയും ധ്യാനത്തേയും കുറിച്ച് ഇന്ത്യൻ എംബസ്സിയിൽ രാജീവ് മൽഹോത്ര നടത്തിയ പ്രഭാഷണത്തിന്റെ സംക്ഷിപ്തരൂപമാണിത്. പ്രഭാഷണത്തിന്റെ തലക്കെട്ട് –‘Revolutionizing research in cognitive sciences and Neuro sciences’ (പ്രത്യഭിജ്ഞാന – നാഡീ ശാസ്ത്രങ്ങളിലെ ഗവേഷണത്തിൽ വരുത്തേണ്ട പരിവർത്തനം). പ്രഭാഷണത്തിനു ശേഷം ചോദ്യോത്തരവേളയും ഉണ്ടായിരുന്നു. അന്താരാഷ്ട്ര യോഗാദിനത്തോട് അനുബന്ധിച്ചുള്ള ആഘോഷങ്ങളുടെ ഭാഗമായിരുന്നു പ്രഭാഷണം. ആമുഖം:-             കുറേ വർഷങ്ങളായി മനഃസംബന്ധമായ ശാസ്ത്രപഠനത്തിൽ(Mind Sciences) ഞാൻ ഗവേഷണങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണ്. Mind Sciences എന്നപദം വിശാലാർത്ഥമുള്ള ഒന്നാണ്. മനഃശാസ്ത്രം (Psychology), നാഡീശാസ്ത്രം […]

Continue Reading

രാജീവ് മൽഹോത്ര – ടിവി മോഹൻദാസ് പൈ സംഭാഷണം, ബാംഗ്ലൂർ സാഹിത്യോൽസവം 2016 (PART-2)

സംഭാഷണത്തിന്റെ ഒന്നാം ഭാഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക. മോഹൻ: നാം ലോകമെങ്ങും കാണുന്ന പ്രധാന കാര്യങ്ങൾ, മതേതരത്വം സാംസ്കാരികസ്വത്വം എന്നിവയെ കുറിച്ചാണ്. ചർച്ചും ഭരണകൂടവും വെവ്വേറെയാണ് എന്നു പറഞ്ഞ് പാശ്ചാത്യർ ഇത് പരിഹരിച്ചിരിക്കുന്നു. ഇരുണ്ടകാലഘട്ടത്തിൽ ,

Continue Reading

രാജീവ് മൽഹോത്ര – ടിവി മോഹൻദാസ് പൈ സംഭാഷണം, ബാംഗ്ലൂർ സാഹിത്യോൽസവം 2016 (PART-1)

ചർച്ചയ്ക്കായി അടുത്ത പാനലിലെ അംഗത്തെ ഞാൻ ക്ഷണിക്കുന്നു; അദ്ദേഹം ഭാരതീയ സാംസ്കാരിക പാരമ്പര്യത്തെ പറ്റി സംസാരിക്കുന്നതാണ്. മിസ്റ്റർ ടി വി മോഹൻദാസാണ് ഈ സെഷൻ നിയന്ത്രിക്കാൻ പോകുന്നത്. മണിപ്പാൽ ഗ്രൂപ്പ് ഗ്ലോബൽ എജുക്കേഷന്റെ ചെയർമാനും, ഇൻഫോസിസിന്റെ HR& Finance വിഭാഗം തലവനുമായിരുന്നു ശ്രീ മോഹൻദാസ് പൈ. സ്വാഗതം സാർ. മിസ്റ്റർ രാജീവ് മൽഹോത്ര ഈ ചടങ്ങിൽ പങ്കെടുക്കുന്നുണ്ട്. ഗവേഷകൻ, എഴുത്തുകാരൻ, പ്രഭാഷകൻ, സമകാലീന സാംസ്കാരിക-വൈജ്ഞാനിക മേഖലയിലും മതം ശാസ്ത്രം തുടങ്ങിയവയിലും അവഗാഹമുള്ള വിജ്ഞാനപടുവാണ് ശ്രീ രാജീവ് ജി. […]

Continue Reading

ഹിന്ദു ഗുഡ് ന്യൂസ്: ഒരു ആമുഖം – രാജീവ് മൽഹോത്ര

ലോകം മാറ്റത്തിന്റെ പാതയിലാണ്. ആഗോളവൽക്കരണം, വിവിധ രാജ്യങ്ങളിലേക്കുള്ള കുടിയേറ്റം, പാരിസ്ഥിതിക വെല്ലുവിളികൾ, മതസംഘർഷങ്ങൾ, സാമ്പത്തിക രംഗത്തെ ഉണർവ്വ്, ബഹുധ്രുവമായ ലോകക്രമം., എന്നിവയെല്ലാം കാലങ്ങളായുള്ള മാനുഷിക പ്രശ്നങ്ങൾക്കു പരിഹാരം കാണുന്ന രീതിയിൽ ഒരു മാറ്റം ആവശ്യപ്പെടുന്നുണ്ട്. ഇന്നു നിലവിലുള്ള വെല്ലുവിളികൾക്കു പരിഹാരമായി നിർദ്ദേശിക്കപ്പെട്ട മാർഗങ്ങൾ കാലഹരണപ്പെട്ടതും അപര്യാപ്തവുമാണെന്ന് തെളിഞ്ഞു വരുന്നുണ്ട്. ഈ മാർഗങ്ങളും, അവ പ്രാവർത്തികമാക്കാൻ വേണ്ടിയുള്ള സ്ഥാപനങ്ങളും അടിസ്ഥാനപരമായി, യൂറോപ്പിന്റേയും അമേരിക്കയുടേയും ബൗദ്ധികപാരമ്പര്യം, ചരിത്രം, മിത്തുകൾ, മതവിശ്വാസം എന്നിവയിൽ നിന്ന് രൂപംകൊണ്ട ലോകവീക്ഷണത്തെ ആധാരമാക്കിയാണ് പ്രവർത്തിച്ചിരുന്നത്. 500 […]

Continue Reading

യോഗയുടെ സ്വാംശീകരണം – പാശ്ചാത്യഹിന്ദുവുമായി ഒരു ചർച്ച

രാജീവ് മൽഹോത്ര – നമസ്തെ. ഹിന്ദുമതം പരിശീലിക്കുന്ന ശ്രീമതി ലൂയിസ് എന്ന പാശ്ചാത്യവനിതയുമായി നല്ലൊരു പ്രോഗ്രാം ഞാൻ ചെയ്യുകയാണ്. അവർ സ്വാമി ദയാനന്ദ സരസ്വതിയുടെ ശിഷ്യയും, യോഗവിദ്യയുടെ ആചരണ-പ്രചാരണത്തിൽ നിപുണയുമാണ്. എന്റെ ചില പുസ്തകങ്ങൾ അവർ വായിക്കുകയും, അവയാൽ സ്വാധീനിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. വിവിധ വളഞ്ഞ വഴികളിലൂടെ യോഗ സമ്പ്രദായത്തെ സ്വാംശീകരിച്ച് കയ്യടക്കാനുള്ള ചില പാശ്ചാത്യരുടെ ശ്രമങ്ങളോടു എതിരിടാൻ ശ്രീമതി ലൂയിസ് നമുക്കൊപ്പമുണ്ട്. അതിനാൽ, അവരുടെ വീക്ഷണങ്ങൾ ചർച്ച ചെയ്യുന്നത് നല്ലതായിരിക്കുമെന്നു ഞാൻ കരുതുന്നു. ഈ പരിപാടിയിലേക്കു സ്വാഗതം […]

Continue Reading

പടിഞ്ഞാറൻ സാർവ്വദേശീയത ചോദ്യം ചെയ്യപ്പെടുന്നു

Being Different, An Indian Challenge to Western Universalism എന്ന എന്റെ പുസ്തകത്തിന്റെ പ്രാധാന ഉദ്ദേശലക്ഷ്യങ്ങളിൽ ഒന്ന്, സാർവ്വദേശീയതയെ പറ്റിയുള്ള പടിഞ്ഞാറൻ രാജ്യങ്ങളുടെ അവകാശവാദങ്ങളെ ഖണ്ഢിക്കുകയാണ്. പടിഞ്ഞാറൻ മനോഭാവം അനുസരിച്ച്, ചരിത്രത്തിന്റെ പ്രയാണത്തെ നയിക്കുന്നതും, ലോകജനതയുടെ അത്യന്തിക, സ്വപ്നസമാന ലക്ഷ്യസ്ഥാനവും പടിഞ്ഞാറൻ രാജ്യങ്ങളാണ്. ലോകത്തിലെ ഏറ്റവും ഉത്തമമായ സാംസ്കാരിക മാതൃകയും അവരുടേതാണ്. പാശ്ചാത്യ-ഇതര സംസ്കാരങ്ങളിൽ ഈ മാതൃകയോടു യോജിക്കാത്ത ആചാരവിശ്വാസങ്ങൾ ഉണ്ടെങ്കിൽ, അവയ്ക്കു രൂപഭേദം വരുത്തുകയോ പൂർണമായും ഒഴിവാക്കുകയോ വേണം. എങ്കിലേ ആ സംസ്കാരങ്ങൾക്കു പാശ്ചാത്യ […]

Continue Reading