ധാര്‍മ്മികപാരമ്പര്യം ‘ചരിത്ര കേന്ദ്രിതം’ അല്ല

അബ്രഹാമിക് മതങ്ങള്‍ (ജൂതമതം, ക്രിസ്തുമതം, ഇസ്ലാംമതം) തമ്മിലുള്ള യുദ്ധ-സംഘര്‍ഷങ്ങള്‍ക്കു നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. മതപരമായ വ്യത്യസ്ത വീക്ഷണങ്ങളാണ് സംഘര്‍ഷത്തിനു കാരണം. ദൈവത്തിന്റെ യഥാര്‍ത്ഥ വെളിപാടുകള്‍ എന്ത്, എങ്ങനെയാണ് അവ വെളിപ്പെട്ടത്, വെളിപാടുകളുടെ ശരിയായ അര്‍ത്ഥമെന്ത്., ഇത്യാദി വിഷയങ്ങളില്‍ തര്‍ക്കം ഉടലെടുത്തിരുന്നു. ഇതിനു തീര്‍പ്പുകല്‍പ്പിക്കാന്‍ ‘അംഗീകൃത’ മതഗ്രന്ഥങ്ങള്‍ വിഭാവനം ചെയ്യുന്ന മതസംഹിതകള്‍ക്കു അവര്‍ രൂപം കൊടുത്തു. മതപ്രമാണങ്ങള്‍ ചര്‍ച്ച ചെയ്തു ലിഖിതരൂപത്തിലാക്കി. പിന്നീട്, ഇതെല്ലാം ആചരിച്ച് വിശ്വസിക്കുന്നവരെ ഉറച്ച മതാനുയായികളായി കണക്കാക്കി. ലോകത്തില്‍ ദൈവം നടത്തിയ ഇടപെടലുകളുടെ ചരിത്രത്തിനു ക്രിസ്തുമതത്തില്‍ […]

Continue Reading

ശക്തി – കുണ്ഡലിനി : താരതമ്യത്തിനു അതീതമായ ധാർമ്മിക തത്വം

മതങ്ങൾ തമ്മിലുള്ള സാമ്യങ്ങൾ തിരയുന്നത് ഇക്കാലത്തൊരു ഫാഷനായി മാറിയിട്ടുണ്ട്. കൃസ്ത്യൻ മതസംജ്ഞകളെ ഹൈന്ദവ ആത്മീയപാരമ്പര്യത്തോടു ബന്ധപ്പെടുത്തുന്ന പ്രവണതയാണ് ഇതിൽ ഏറെ പ്രമുഖം. ഹിന്ദുമതത്തിലെ ‘ശക്തി’, ‘കുണ്ഡലിനി’ എന്നീ ആത്മീയ, ദാർശനിക ആശയത്തോടു കൃസ്തുമത്തിലുള്ള ‘പരിശുദ്ധാത്മാവിനെ’ തുലനം ചെയ്യുന്നത് ഒരു ഉദാഹരണമാണ്. സത്യത്തിൽ, ‘പരിശുദ്ധാത്മാവ്’ എന്ന പദത്തിനു ‘ശക്തി/കുണ്ഡലിനി’ എന്നിവയുമായി ഒരു ബന്ധവുമില്ല. കൂട്ടിയിണക്കാൻ പറ്റാത്തവിധം വ്യത്യസ്ത കോസ്മോളജിക്കൽ അർത്ഥങ്ങളാണ് ഈ പദങ്ങൾക്കുള്ളത്. പൗരാണിക കാലത്തു രചിക്കപ്പെട്ട വൈദികസാഹിത്യം ഒരു പരംപൊരുളിനേയും, അതിന്റെ സൃഷ്ടിവൈഭവത്തേയും (ശക്തി) പറ്റി വിവരിക്കുന്നുണ്ട്. […]

Continue Reading